കലാലയങ്ങള്‍ സംസ്‌കാരത്തിന്റെയും തലമുറകള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെയും കേന്ദ്രബിന്ദുവാണെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മൂലമറ്റം സെന്റ് ജോര്‍ജ് യുപി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവിയിലേക്ക് കുതിച്ചുനീങ്ങാന്‍ അറിവുകള്‍ സ്വന്തമാക്കണമെന്നും നാടിന്റെ നല്ല പൈതൃകം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ മാനേജര്‍ ഫാ. കുര്യന്‍ കാലായില്‍ അധ്യക്ഷത വഹിച്ചു. എഡിഎം ഷൈജു പി . ജേക്കബ് പത്ര പ്രകാശനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് ഫോട്ടോ അനാച്ഛാദനം ചെയ്തു. മുന്‍ പി ടി എ പ്രസിഡന്റുമാരെ ബിഷപ് ആദരിച്ചു. സര്‍വീസില്‍നിന്ന് വിരമിക്കുന്ന സിസ്റ്റര്‍ നിര്‍മല എസ്എബിഎസിന് യാത്രയയപ്പ് നല്‍കി.
എഇഒ ആഷ്ലിമോള്‍ കുര്യാച്ചന്‍, എസ്എച്ച് വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ മേഴ്‌സി കൂട്ടുങ്കല്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഗ്രേസ് എസ്എച്ച്, സിസ്റ്റര്‍ ഡോ. മരിയ റോസ്, പിടിഎ പ്രസിഡന്റ് സിനോയ്
താന്നിക്കല്‍, വൈസ് പ്രസിഡന്റ് മേഴ്‌സി ജോസ് തര്യന്‍, എസ്ആര്‍ജി കണ്‍വീനര്‍ ഫ്രാന്‍സിസ് കരിന്പാനി, ജൂബിലി കണ്‍വീനര്‍ റോയ് ജെ. കല്ലറങ്ങാട്ട്, സ്റ്റാഫ് സെക്രട്ടറി ജയ്‌സണ്‍ സെബാസ്റ്റ്യന്‍, സ്റ്റാഫ് പ്രതിനിധി ദീപ ജോളി എന്നിവര്‍ പ്രസംഗിച്ചു.
0 Comments