അരുവിത്തുറ കോളേജിൽ ദ്വിദിന സംരംഭകത്വ വികസന ബൂട്ട് ക്യാമ്പ് .


അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്നോവേഷൻ ആൻ്റ്  ഓൻട്രിപ്രെന്യൂർഷിപ് ഡെവലപ്പ്മെൻ്റ് സെൻ്ററിൻ്റെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ദ്വിദിന സംരംഭകത്വ വികസന ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ  സിബി ജോസഫ് അധ്യക്ഷത വഹിച്ച ബൂട്ട്ക്യാമ്പ്  അജ്മി ഫ്ലോർമിൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി ഫൈസൽ  കണ്ടത്തിൽ   ഉദ്ഘാടനം ചെയ്തു.


സംരംഭകത്വത്തിലൂടെ സാധ്യതകളുടെ വലിയ ലോകമാണ് വിദ്യാർത്ഥികൾക്കുമുൻപിൽ തുറക്കപ്പെടുന്നത്. സംരംഭകത്വ മേഖലയിൽ പ്രവർത്തിക്കുന്നതിലൂടെ  ഒരു സംരംഭകന് സമൂഹത്തിന് വലിയ സംഭാവനകൾ നൽകാൻ സാധിക്കുമെന്നും  അദ്ധേഹം പറഞ്ഞു. കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ ഫാ ബിജു കുന്നയ്ക്കാട്ട്   മുഖ്യപ്രഭാഷണം നടത്തി. 


ഒരു സംരംഭകൻ സ്വായത്തമാക്കേണ്ട ശീലങ്ങളും മനോഭാവങ്ങളുമാണ് അദേഹം വിദ്യർത്ഥികളുമായി പങ്കുവച്ചത്. 
കോളേജ് വൈസ് പ്രിൻസിപ്പൽ  ഡോ. ജിലു ആനി ജോൺ,
ഐ.ക്യു.എ.സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ് , 


നാക്ക് കോഡിനേറ്റർ ഡോ. മിഥുൻ ജോൺ ,ഐ.ഇ.ഡി.സി. നോഡൽ ഓഫീസർ ഡോ. ജസ്റ്റിൻ ജോയ്, ഡോ തോമസ് പുളിക്കൻ , ഡോ അഞ്ചു തോമസ്  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

രണ്ടുദിവസം നീണ്ടുനിന്ന ഡേ നൈറ്റ് ബൂട്ട് ക്യാമ്പിന്റെ വിവിധ സെഷനുകളിലായി ബിസിനസ് ഓൻട്രിപ്രെന്യൂർഷിപ് മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച പത്തോളം വ്യക്തികൾ വിദ്യാർത്ഥികളുമായി സംവദിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments