പാമ്പാടിയിൽ ബൈക്കിലെത്തി മാല പൊട്ടിച്ച പ്രതി പിടിയിൽ …



  പാമ്പാടിയിൽ ബൈക്കിൽ എത്തി മാല പൊട്ടിച്ച പ്രതി പിടിയിൽ< കുറുമ്പനാടം കൊട്ടാരംകുന്ന് കോളനിയിൽ ജിജി K ആൻ്റണിയാണ് പിടിയിലായത് . പാമ്പാടി ആലാമ്പള്ളി മാന്തുരുത്തി റോഡിൽ കഴിഞ്ഞ ദിവസം ബൈക്കിൽ എത്തിയ പ്രതി വയോധികയുടെ മാല പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു  കാഞ്ഞിരപ്പള്ളി D Y S Pയുടെ നിർദേശപ്രകാരം  പാമ്പാടി S H O റിച്ചാർഡ് വർഗീസിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

 

 തുടർന്ന് സമീപത്തെ C C TV കൾ കേന്ദ്രീകരിച്ച് അന്യോഷണം ആരംഭിച്ചു പ്രതി സഞ്ചരിച്ച വാഹനത്തിൻ്റെ  നമ്പർ പ്ലേറ്റിൽ സംശയം തോന്നിയ പോലീസ്  വാഹനത്തിൻ്റെ നമ്പർ പ്ലേറ്റുകൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഉള്ള അന്വേഷണത്തിലാണ് പ്രതി പാമ്പാടി പോലീസിൻ്റെ സഹായത്താൽ ചിങ്ങവനം പോലീസിൻ്റെ പിടിയിലാവുന്നത്. 


 സമാന രീതിയിൽ മണർകാട്ടും ,ചിങ്ങവനത്തും ഇയാൾക്ക് കേസുകൾ നിലവിൽ ഉണ്ട് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും പാമ്പാടി പോലീസിൻ്റെ അന്യേഷണ സംഘത്തിൽ S C P 0 ജിബിൻ ലോബോ ,S C P 0 നിഖിൽ ,S C P 0 സുധീഷ്  മാക്സ് മില്ലൻ, C P O ശ്രീജിത്ത്  തുടങ്ങിയവർ ഉൾപ്പെട്ടിരുന്നു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments