കഞ്ചാവ് ലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ.



  കഞ്ചാവ് ലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്.പെരുമണ്ണ – കോഴിക്കോട് പാതയിൽ ഓടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ ഫൈജാസിനെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പോക്കറ്റിൽ നിന്ന് വലിക്കാൻ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 


 ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പെരുമണ്ണ-കോഴിക്കോട് റൂട്ടിൽ ഓടുന്ന KL57 J 1744 നമ്പർ റോഡ് കിംഗ് എന്ന സിറ്റി ബസ്സിലെ ഡ്രൈവറാണ് ഫൈജാസ്. കഞ്ചാവ് ഉപയോഗിച്ചാണ് ഇയാൾ വാഹനം ഓടിക്കുന്നത് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പന്തീരാങ്കാവ് എസ് ഐ സുഭാഷ് ചന്ദ്രൻ്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. 


ഇതിനിടെ ബസ്സും ഡ്രൈവറെയും സഹിതം പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments