പൂവരണി അമ്പലം റോഡിന് ശാപമോക്ഷം നിർമ്മാണം ആരംഭിച്ചു.



പൂവരണി അമ്പലം റോഡിന് ശാപമോക്ഷം നിർമ്മാണം ആരംഭിച്ചു. മീനച്ചിൽ ഗ്രാമ പഞ്ചായത്തിലെ പൂവരണി ക്ഷേത്രം - പി.എച്ച്.സി റോഡിൻ്റെ ശനി ദിശ പടേമാറുന്നു.

കേന്ദ്ര പദ്ധതിയായ പി.എം.ജി.എസ്.വൈ യിൽ ജോസ്.കെ.മാണി എം.പിയുടെ ശുപാർശ പ്രകാരം ഉൾപ്പെടുത്തി 2018-ൽ  ആരംഭിച്ച റോഡ് നിർമ്മാണം ഏറ്റെടുത്ത കോൺട്രാക്ടർ പാതിവഴിയിൽ മുടക്കുകയായിരുന്നു. പണി ഉപേക്ഷിച്ച കോൺട്രാക്ടറെ നീക്കം ചെയ്ത് സർക്കാർ പുതിയ ഭരണാനുമതി നൽകിയതിനെ തുടർന്നാണ് ഇപ്പോൾ ടെൻഡർ നടപടികൾ പൂർത്തിയാക്കി മുടങ്ങിക്കിടന്ന പണികൾ പുനരാരംഭിച്ചത്.


കഴിഞ്ഞ അഞ്ചു വർഷക്കാലം നാട്ടുകാർ നേരിട്ട ദുർഘട യാത്രയ്ക്ക് ഇതോടെ പരിഹാരമാകുമെന്നും  മാർച്ചിനു മുൻപേ എല്ലാവിധപണികളും പൂർത്തിയാക്കി റോഡ് തുറന്നുകൊടുക്കാനാവുമെന്നും മീനച്ചിൽ പഞ്ചായത്ത് അംഗം സാജോ പൂവത്താനി പറഞ്ഞു.


ജോസ് കെ.മാണി എം.പിയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് സർക്കാർ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതെന്നുo അദ്ദേഹം പറഞ്ഞു.
2.30 കി.മീ ദൂരം വരുന്ന പാതയ്ക്ക് 1.94 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നവീന രീതിയിലുള്ള ടാറിംഗാണ് ഇവിടെ നടത്തുക എന്നും അദ്ദേഹം അറിയിച്ചു.


PMGSYചീഫ് എൻജിനീയർ അനിൽകുമാർ R rഅസി.എക്സിക്യൂട്ടീവ് എൻജിനീയർ പി.എം നസിയ ഓവർസീയർ, അസിസ്റ്റൻ്റ് എൻജിനീയർ ജി റ്റ് ജോസഫ്, ഓവർസീയർ ചിഞ്ചുമോൾ എന്നിവരും നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ എത്തിയിരുന്നു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments