പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം കൊടുക്കുന്ന എം എൽ എ സർവീസ് ആർമി യുടെ തൊഴിലധിഷ്ഠിത വികസന പദ്ധതി യായ പൂഞ്ഞാർ ജോബ്സ് എന്ന ഓൺലൈൻ ജോബ് പോർട്ടൽ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിൽ വിപുലമായ സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പയിന് തുടക്കം കുറിക്കുന്നു.
ചുരുങ്ങിയ കാലയളവിൽ ആയിരത്തോളം തൊഴിൽ അന്വോഷകരെയും അമ്പതോളം കമ്പനികളെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യുവാനും നിരവധി തൊഴിലവസരങ്ങൾ അവരിലേക്കെത്തിക്കുവാനും അതുവഴി നിരവധി ആളുകൾക്ക് തൊഴിൽ നേടിക്കൊടുക്കുവാനും സംരംഭത്തിന് സാധിച്ചു.
കമ്പനികൾ അവരുടെ ജോലി ഒഴിവുകൾ പോർട്ടലിൽ നൽകുകയും രജിസ്റ്റർ ചെയ്ത തൊഴിലാന്വഷകർക്കു അപ്പോൾ തന്നെ ജോലിക്ക് അപേക്ഷിക്കുകയും ചെയ്യാവുന്നതാണ്. ആഘോഷത്തിന്റെ ഭാഗമായി പുതിയ തൊഴിലന്വോഷകരെയും തൊഴിൽ ദാതാക്കളായ കമ്പനികളെയും സൗജന്യമായി പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
സൗജന്യ രെജിസ്ട്രഷനായി www.poonjarjobs.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ 9447028664, 7902609306 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ് എന്ന് രക്ഷാധികാരി എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ ബിനോയ് സി ജോർജ് ചീരാംകുഴി, എക്സിക്യൂട്ടീവ് ഓഫീസർ സാൻജോ ഡെന്നി എന്നിവർ അറിയിച്ചു.
0 Comments