കാർഷിക മേഖലയിലെ തകർച്ചയിൽ നട്ടംതിരിയുന്ന സാധാരണ ക്കാരായ ജനത്തിന്മേൽ അധികാഭാരം അടിച്ചേൽപ്പിക്കുന്ന ഭൂനികുതി വർദ്ധിപ്പിക്കുവാനുള്ള ബജറ്റ് തീരുമാനം ഉപേക്ഷിക്കണമെന്നും പരിസ്ഥിതി ലോലപ്രദേശം, വാനനിയമം എന്നിവയിലെ ജനദ്രോഹ
വ്യവസ്‌ഥകൾ ഒഴിവാക്കിയും വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തും തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കേരളാ കർഷക യൂണിയൻ (എം) കരൂർ മണ്ഡലം നേതൃയോഗം അവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ഷാജി കൊല്ലിത്തടം യോഗത്തിൽ അധ്യക്ഷത വഹിച്ചു. കർഷക യൂണിയൻ സംസ്‌ഥാന ട്രഷറർ ജോയി നടയിൽ, നിയോജക മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുംമ്പിള്ളിൽ, കുഞ്ഞുമാൻ മാടപ്പാട്ട്, കെ ഭാസ്കരൻ നായർ, ജോസഫ് തോമസ്, സാബു കരിന്തയിൽ, കെ. ആർ രാജൻ കൊട്ടാരത്തിൽ, റോണി വർഗീസ്, ഗോപാലകൃഷ്ണൻ പോർക്കുന്നേൽ എന്നിവർ പ്രസംഗിച്ചു
0 Comments