ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ നടക്കുന്ന ദ്വിദിന അന്തർ ദേശീയ സെമിനാർ കോളേജ് മാനേജർ റവ. ഫാ. മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാർ റവ. ഫാ. മാർട്ടിൻ കല്ലറക്കൽ ആശംസ നേർന്നു. മൈക്രോസോഫ്റ്റിന്റെ കേരള പ്രതിനിധി ശ്രീ അബിമേൽ എസ് ബി 'പഠനം, ഗവേഷണം, പഠിപ്പിക്കൽ എന്നിവ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ' എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.
28-02-2024 രാവിലെ 10 മണിക്ക് 'ഗെവേഷണത്തിൽ നിർമിത ബുദ്ധിയുടെ സഹായം' എന്ന വിഷയംഅമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസർ ഡോ. ജൂബി മാത്യു എടുക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് നെറ്റ്‌വർക്ക് എനെബിൽഡ് എ ഐ സെർവിസസ് എന്ന വിഷയത്തിൽ East Aglia യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജെരാൾഡ് പാർ ക്ലാസ്സ് നയിക്കും.സെമിനാർ വൈകുന്നേരം 4 ന് സമാപിക്കും.
0 Comments