പാലായിലെ കോടതികൾ സന്ദർശിച്ചും ജഡ്ജിയുമൊത്ത് സംവദിച്ചും സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകൾ.
കോടതികളും കോടതി നടപടികളും നേരിൽ കണ്ടപ്പോൾ വിദ്യാർത്ഥികൾക്ക് ആശ്ചര്യവും അമ്പരപ്പും.കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതിവാദങ്ങൾ സസൂക്ഷ്മം അവർ വീക്ഷിച്ചു.
കോടതികളെയും കോടതി നടപടികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സംവാദ പരിപാടിയുടെ ഭാഗമായി പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി അംഗങ്ങളായ വിദ്യാർത്ഥികൾ പാലായിലെ വിവിധ കോടതികൾ സന്ദർശിക്കുകയായിരുന്നു.മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സംവാദ പരിപാടി നടന്നത്.
പാലാ കോടതി സമുച്ചയത്തിൽ നടന്ന പരിപാടി കുടുംബക്കോടതി ജഡ്ജി അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ ജഡ്ജിയുമായി സംവദിച്ചു.പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ബാഡ്ജുകളും നിയമ പഠന പുസ്തകങ്ങളും വിതരണം ചെയ്തു.അഡ്വ.തോമസ് ജോസഫ് തൂങ്കുഴി നിയമ ബോധവൽക്കരണ ക്ലാസെടുത്തു.
റൂണിയ എബ്രഹാം മോട്ടിവേഷൻ ക്ലാസ് നൽകി.മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്,ലീഗൽ സർവീസസ് പ്രതിനിധി വി. എം.അബ്ദുള്ള ഖാൻ,എസ് പി സി ഓഫീസർമാരായ ടോണി തോമസ്, മരീന എബ്രഹാം എന്നിവർ പ്രസംഗിച്ചു.
0 Comments