പാലാ സെൻറ് ജോസഫിനെ നേട്ടങ്ങളുടെ കൊടുമുടിയിലേറ്റി അമരക്കാരൻ പടിയിറങ്ങുന്നു



പാലാ സെൻറ് ജോസഫിനെ നേട്ടങ്ങളുടെ കൊടുമുടിയിലേറ്റി അമരക്കാരൻ പടിയിറങ്ങുന്നു 
സെൻറ് ജോസഫ് എൻജിനീയറിങ് കോളേജിന്റെയും സെൻറ് ജോസഫ്  ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ചെയർമാൻ സ്ഥാനത്ത് നിന്ന് മോൺ ഡോ. ജോസഫ് മലേപ്പറമ്പിൽ പടിയിറങ്ങുന്നു. 2019ലാണ് ചെയർമാൻ പദവിയിലേക്ക് പാലാ രൂപതയുടെ വികാരി ജനറാൾ കൂടിയായ മലേപ്പറമ്പിലച്ചൻ  എത്തുന്നത്. ആറാണ്ടുകളിലൂടെ കർമ്മകുശലതയുടെ നേർസാക്ഷ്യമായി നിരവധി നേട്ടങ്ങളാണ് പാലാ സെന്റ് ജോസഫിൽ കാണാൻ സാധിക്കുക.
പാലാ സെൻറ് ജോസഫ് കോളേജ് ഓട്ടോണമസ് പദവി കൈവരിക്കുന്നതും നാക് അക്രെഡിറ്റേഷനിൽ ആദ്യ സൈക്കിളിൽ തന്നെ എ ഗ്രേഡ് നേടുന്നതും അച്ചന്റെ മികവിന് സാക്ഷ്യങ്ങളാണ്. സെൻറ് ജോസഫ് ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് നാക് അക്രെഡിറ്റേഷനിൽ ആദ്യ സൈക്കിളിൽ തന്നെ ബി നേടിയെന്നതും അഭിമാനാർഹമായ നേട്ടമാണ്. പാലാ സെൻറ് ജോസഫിൽ സാധ്യമായ എല്ലാ ബ്രാഞ്ചുകൾക്കും എൻബിഎ അക്രെഡിറ്റേഷൻ ലഭിച്ചുവെന്നതും കിർഫ് റാങ്കിങ്ങിൽ കേരളത്തിലെ ഏറ്റവും മികച്ച 10 എൻജിനീയറിങ് കോളേജുകളിൽപ്പെടുവാൻ സാധിച്ചതും അച്ചന്റെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. ബിടെക്കിൽ പുതിയ ബ്രാഞ്ചുകൾ കൊണ്ടുവന്നതും ഇന്റഗ്രേറ്റഡ് എംസിഎ ആരംഭിച്ചതും വർക്കിംഗ് പ്രൊഫഷണലുകൾക്കായുള്ള ബിടെക് , എംടെക്ക് ബ്രാഞ്ചുകൾ ആരംഭിച്ചതും അച്ചന്റെ കാലത്താണ്.
ഹോസ്റ്റൽ വാർഡൻ, മാനേജർ എന്നീ പദവികൾ വഹിച്ചശേഷം മൂന്നാമത്തെ തവണ കോളേജിൻറെ ചെയർമാൻ എന്ന നിലയിൽ കോളേജിൽ സേവനം ചെയ്തുവെന്ന പ്രത്യേകതയും അച്ചന് മാത്രമയുണ്ട്. ആറു വർഷം നീണ്ട കാലയളവിൽ പൊതുജനങ്ങളെയും കുട്ടികളെയും സെൻറ് ജോസഫിലേക്ക്  അടുപ്പിക്കുന്നതിൽ അച്ഛൻ അതീവ ശ്രദ്ധാലുവായിരുന്നു. പതിനായിരക്കണക്കിന് ആളുകൾക്ക് കോളേജിനെ അടുത്തറിയാൻ അച്ചൻ  വഴിയൊരുക്കി.
ഭവന നിർമ്മാണം, കൃഷി, കാരുണ്യ പ്രവർത്തനം തുടങ്ങിയവയിൽ കോളേജ് മുൻപന്തിയിൽ നിന്നത് അച്ഛൻറെ ദീർഘവീക്ഷണം വിളിച്ചോതുന്ന പ്രവർത്തനങ്ങൾ വഴിയായിരുന്നു. മികവുറ്റ വിദ്യാഭ്യാസത്തോടൊപ്പം സഹജീവികളെ കരുണയോടെ കാണാനുള്ള മനസും മാതൃകയും അച്ചൻ പകർന്നു നൽകി. പൈതൃകസ്വത്തായി ലഭിച്ച ധനം കൊണ്ട് പാവപ്പെട്ടവരെ സംരക്ഷിക്കുന്ന കേന്ദ്രങ്ങൾ ആരംഭിച്ചതും അവിടെ നൂറിൽപരം ആളുകളെ സംരക്ഷിക്കുന്നതും വിദ്യാർത്ഥികളെ സ്വാധീനിച്ചിട്ടുണ്ട്. 
അഡ്മിഷനിലും പ്ലേസ്മെന്റിലും കൈവരിച്ച നേട്ടങ്ങൾ അച്ചന്റെ നേതൃത്വ മികവാണ്.
രൂപതയുടെ മുഖ്യവികാരി ജനറാളായ മോൺ. ഡോ. ജോസഫ് തടത്തിലച്ചന് ചെയർമാൻ സ്ഥാനം കൈമാറിയാണ് രൂപതയുടെ കൂടുതൽ ഉത്തരവാദിത്വങ്ങളിലേയ്ക്ക് സെന്റ് ജോസഫിൽ നിന്നും മലേപ്പറമ്പിലച്ചൻ യാത്രയാകുന്നത്. 

ഒൻപത് വർഷത്തെ സ്തുത്യർഹ സേവനത്തിനുശേഷം കോളേജിന്റെ മാനേജർ സ്ഥാനത്തുനിന്നും റവ. ഫാ. മാത്യു കോരംകുഴ സ്ഥലംമാറി പിറവം ലിറ്റിൽ ഫ്‌ളവർ പള്ളി വികാരിയായി പോകുകയാണ്. 2016 മുതൽ മാനേജർ സ്ഥാനത്തു തുടർന്നിരുന്ന മാത്യു അച്ചൻ കോളേജിന്റെ മികവുകൾക്കെല്ലാം വേണ്ടി ചെയർമാനോടൊപ്പം കഠിനാധ്വാനം ചെയ്തു. കോളേജിന്റെ എല്ലാപ്രവർത്തനങ്ങളിലും നേരിട്ട് പങ്കാളിയാവുകയും അതുവഴി ഒരു പുതിയ ദിശാബോധം ഭരണതലത്തിൽ നൽകാനും സാധിച്ചുവെന്നത്‌ എടുത്തുപറയേണ്ട വസ്തുതയാണ്. പുതിയ കർമ്മപഥത്തിൽ വ്യാപൃതരാകാൻ ഇരുവരും ഇന്ന് യാത്രയാകുന്നു.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments