സംഗീതജ്ഞ പത്മശ്രീ ഡോ: കെ ഓമനകുട്ടിയിൽ നിന്ന് പത്തനാപുരം ഗാന്ധിഭവൻ്റ ആദരവ് ഏറ്റുവാങ്ങി എസ് ശ്രീകാന്ത് അയ്മനം


സംഗീതജ്ഞ പത്മശ്രീ ഡോ: കെ ഓമനകുട്ടിയിൽ നിന്ന് പത്തനാപുരം ഗാന്ധിഭവൻ്റ ആദരവ്    ഏറ്റുവാങ്ങി എസ് ശ്രീകാന്ത് അയ്മനം

33 ദേശീയ ലോക നേട്ടങ്ങൾ നേടിയ എഴുത്തുകാരനും അധ്യാപകനുമായ എസ് ശ്രീകാന്ത് അയ്മനത്തിൻ്റെ നേട്ടങ്ങളെ പത്തനാപുരം ഗാന്ധിഭവൻ ആദരവ് നൽകി.സംഗീതജ്ഞ പത്മശ്രീ ഡോ: കെ ഓമനകുട്ടി ശ്രീകാന്തിനെ ആദരിച്ചു.


ശ്രീനാരായണ ഗുരുദേവ കൃതികൾ ചൊല്ലിയും മലയാള കവിതകൾ ചൊല്ലിയും പന്ത്രണ്ടിലധികം ലോക നേട്ടങ്ങളും ഇരുപത്തിയൊന്ന് ദേശീയ അംഗീകാരവും ഈ വർഷം പൂർത്തികരിച്ചിരിക്കുകയാണ് ഈ യുവാവ്.ശ്രീനാരായണ ഗുരുദേവൻ എന്ന ഗ്രന്ഥത്തിന് ഈയടുത്ത് കലാ സാഹിത്യ പുരസ്കാരം ലഭിച്ചു. പതിനാറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 


ഗാന്ധിഭവൻ ചെയർമാൻ ഡോ:പുനലൂർ സോമരാജൻ, രക്ഷാധികാരി ധർമ്മരാജൻ പുനലൂർ ലോക പ്രശ്സ്ത കാർട്ടൂണിസ്റ്റ് അഡ്വ: ജിതേഷ് ജി, പ്രസന്ന സോമരാജൻ,സുവർണ്ണ കുമാർ.   മണക്കാട് രാമചന്ദ്രൻ വയലാർ സാംസ്കരിക വേദി ഡോ: വാസുദേവൻ ഡോ: സബിനാ വാസുദേവൻ മുൻ സുപ്രണ്ട് ജില്ലാ ആശുപത്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments