മത വിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ക്രൈം നമ്പർ 49/ 2025 ആയി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ രണ്ടു മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസുമായി ഈരാറ്റുപേട്ട പോലീസ് പി സി ജോര്‍ജിന്റെ വീട്ടിലെത്തി. എന്നാല്‍, പി.സി. ജോര്‍ജ് വീട്ടിലില്ലായിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണത്താലും സ്ഥലത്തു ഇല്ലാത്തതിനാലും തിങ്കളാഴ്‌ച (24/02/2025) ഉച്ചക്ക് മുമ്പായി സ്റ്റേഷനിൽ ഹാജരാകാമെന്ന് പറഞ്ഞ് പാലാ ഡിവൈഎസ്പി ക്ക് കത്ത് നൽകിയതായി മകൻ ഷോൺ ജോർജ് പറഞ്ഞു.
0 Comments