പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു.
കടപ്പാട്ടൂർ പുളിന്തുരുത്തിൽ പരേതനായ നടരാജന്റെ മകൻ അരവിന്ദ് (36) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ കടപ്പാട്ടൂർ ബൈപാസിന് സമീപം ചെറുകാട്ട് കവലയിരുന്നു അപകടം.
സുഹൃത്തിൻ്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം വീട്ടിവീട്ടിലേക്ക് മടങ്ങുകയായിരുന്നു.
അപകടം നടന്ന ഉടൻ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 10.30 ഓടെ മരണം സംഭവിച്ചു.
പോലീസ് നടപടികളും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
സംസ്കാരം നാളെ (05.02. ബുധനാഴ്ച) ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.അമ്മ ശോഭന- കാഞ്ഞാർ മണിമലയിൽ കുടുംബാംഗമാണ്.സഹോദരി- അമ്പിളി.സഹോദരീഭർത്താവ്: അനൂപ് (നാഗപ്പുഴ).
0 Comments