വിശപ്പ് രഹിത കോട്ടയം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ റസിഡൻസ് അപ്പക്സ് കൗൺസിൽ അംഗങ്ങൾ, ഉച്ചഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്തു



വിശപ്പ് രഹിത കോട്ടയം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അസീസി കാരുണ്യ ഭവൻ, മെഡിക്കൽ കോളേജ്, കോട്ടയം.
(അനാഥരരും,നിർദ്ധരരും വൃദ്ധജനങ്ങളും, അവഗണിക്കപ്പെട്ടവർ,നിരാശ്രയർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്കായുള്ള സാങ്കേതം)  അംഗങ്ങൾക്കൊപ്പം കോട്ടയം ജില്ലാ റസിഡൻസ് അപ്പക്സ് കൗൺസിൽ അംഗങ്ങൾ, ഉച്ചഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്തു... 


പ്രസിഡന്റ് ജോൺ.സി.ആന്റണി, വൈസ് പ്രസിഡന്റുമാരായ  ബിജോയ് മണർകാട്ടു, മോഹൻ ജി നായർ, ജനറൽ സെക്രട്ടറി  ജി കൃഷ്ണമൂർത്തി, ട്രഷറർ ഗീതാ പിള്ള, എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
 നിലവിൽ കാരുണ്യ ഭവനിൽ 86- അഗതികളും അവരുടെ സംരക്ഷണ മേൽനോട്ടത്തിനായി  സിസ്റ്റർമാർ അടക്കം 25 പേരും ഉണ്ട്... 


ഒരു ദിവസത്തെ ഭക്ഷണത്തിനായി  ഉദ്ദേശം 11,000/- രൂപയോളം ചെലവ് വരുമെന്ന് മദർ സുപ്പീരിയർ  സിസ്റ്റർ കൊച്ചുത്രേസ്യ അറിയിച്ചു... 60 ദിവസത്തിൽ ഒരു ദിവസത്തെ ഭക്ഷണം കോട്ടയം ജില്ലാ റസിഡൻസ് അസോസിയേഷൻസ് അപ്പസ് കൗൺസിലിന്റെ നേതൃത്വത്തിൽ നൽകുന്ന കാര്യം പരിഗണിക്കാമെന്ന് പ്രസിഡന്റ് ജോൺ സി ആന്റണി ഉറപ്പ് നൽകി..


സംഘടനാ ഭാരവാഹികൾ ജീവിതവിശേഷാ അവസരങ്ങളിൽ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും ഒരു ദിവസത്തെ ഭക്ഷണം സ്പോൺസർ ചെയ്യുന്ന കാര്യം കൂടി പരിഗണിക്കണമെന്ന്  ബിജോയ് മണർകാട്ടു പദ്ധതി മാർഗ്ഗരേഖ വിശദീകരണത്തോടെ നുബന്ധിച്ച് ഓർമിപ്പിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments