കാട്ടാനയാക്രമണത്തിൽ സഞ്ചാരികൾ അത്‌ഭുതകരമായി രക്ഷപ്പെട്ടു


 ദേവികുളം സിഗ്നൽ പോയിന്റിൽ കാട്ടാന വിനോദ സഞ്ചാരികളുടെ കാർ ആക്രമിച്ചു. സഞ്ചാരികൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ലിവർപൂളിൽ നിന്നെത്തിയ നാല് സഞ്ചാരികളാണ് കാറിലുണ്ടായിരുന്നത്. 

ശനിയാഴ്ച പകലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന കാറിനു നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. 


വാഹനം വെട്ടിച്ച് മാറ്റി തിരിച്ചു പോകാൻ ശ്രമിച്ചെങ്കിലും കാട്ടാന വാഹനം ചവിട്ടിമറിച്ചിടുകയാണുണ്ടായത്. സമീപത്തുണ്ടായിരുന്നവരെത്തി കാർ ഉയർത്തിയാണ് അകത്തുണ്ടായിരുന്ന സഞ്ചാരികള രക്ഷപ്പെടുത്തിയത്. 
കാർ ആക്രമിച്ച ഒറ്റയാൻ സമീപത്ത് മേഞ്ഞു കൊണ്ടിരുന്ന പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തു. 


ആർ ആർ ടി സംഘമെത്തി ആനയെ തുരത്തി. സമീപത്തെങ്ങും ഇതിനു മുമ്പ് കാണാത്ത മോഴയാനയാണിതെനന്നും എവിടെ നിന്നാണിവ വന്നതെന്ന് അറിയില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.


 ഇനിയും ആക്രമണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ നിരീക്ഷിക്കേണ്ടതു് അനിവാര്യമാണെന്നും ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അറിയിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments