നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കൂരോപ്പട വില്ലേജ് ഓഫീസ് ഉദ്ഘാടനം വൈകുന്നു...


 നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധം വ്യാപകം. 

 കൂരോപ്പട വില്ലേജ് ഓഫീസിന് 25 ലക്ഷത്തോളം രൂപാ ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമിച്ചത്. എല്ലാ സൗകര്യങ്ങളോടെ നിർമ്മിച്ച മന്ദിരത്തിന്റെ പണികൾ എല്ലാം  6 മാസം മുൻപേ പൂർത്തിയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 17 ന് ഉദ്ഘാടനവും നിശ്ചയിച്ചു.  


 സ്ഥലം എം.എൽഎ യായ ചാണ്ടി ഉമ്മനോട് ആലോചിക്കാതെ പരിപാടി നിശ്ചയിച്ചതിൽ എം.എൽ.എ റവന്യൂ മന്ത്രിയെ പ്രതിഷേധം അറിയിച്ചു. തുടർന്ന് ഉദ്ഘാടനം മാറ്റി. പിന്നീട് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും ഉണ്ടായിട്ടില്ല. സ്മാർട്ട് ആയ വില്ലേജ് ഓഫീസിന് ഇപ്പോഴും അടഞ്ഞു കിടക്കുന്നു .


 ജനങ്ങൾക്ക് ഉപകരിച്ചില്ലെങ്കിലും തെരുവ് നായകൾക്ക് സുഖവാസ കേന്ദ്രമായി വില്ലേജ് ഓഫീസ് ഇപ്പോൾ മാറിയിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരും ഇവിടെ ചേക്കേറിയതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.

 

 അടിയന്തിരമായി ഉദ്ഘാടനം നടത്തി വില്ലേജ് ഓഫീസ് പൊതുജനങ്ങൾക്ക് വേണ്ടി തുറന്ന് നൽകണമെന്ന് പഞ്ചായത്ത് അംഗം അനിൽ കൂരോപ്പട ആവശ്യപ്പെട്ടു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments