മേലുകാവ് കുരിശുങ്കൽ പാലം പുനർ നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക്
2022 - 23 സംസ്ഥാന ബഡ്ജറ്റിൽ മാണി സി കാപ്പൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരം അന്തീനാട്.- മേലുകാവ് റോഡിലെ കുരിശുങ്കൽ പാലം പുതുക്കി പണിയുന്നതിന് 5 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ പാലം വീതി കൂട്ടി പണിയുന്നതിനാവശ്യമായ സ്ഥലം സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുക്കേണ്ടിയിരുന്നു. മാണി സി കാപ്പൻ എം.എൽ. എ യുടെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കളുടെ പരിശ്രമഫലമായി സ്ഥലം അഡ്വാൻസായി വിട്ടു നൽകാൻ ഉടമകൾ തയ്യാറായതോടെ പണി തുടങ്ങാനുള്ള സാദ്ധ്യത തെളിഞ്ഞു.
റ്റോമി ഫ്രാൻസിസ് പുളിക്കിൽ, വക്കച്ചൻ മാരിപ്പുറത്ത് എന്നിവരാണ് സ്ഥലം മുൻകൂറായി നൽകിയത്. റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് പൊതുമരാമത്ത് വകുപ്പ് പണി ആരംഭിക്കുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു.
പാലത്തിന് ആവശ്യമായ സ്ഥലം തിട്ടപ്പെടുത്തി അതിർ കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾക്ക് തുടക്കമായി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കോലുകുന്നേൽ, വാർഡ് മെമ്പർ എൽസി ടോമി വെട്ടത്ത് , നേതാക്കളായ ജോയി സ്കറിയ , ജയിംസ് മാത്യു തെക്കേൽ,
എം.പി കൃഷ്ണൻ നായർ, തങ്കച്ചൻ മുളകുന്നം,,ജോസ് കുട്ടി വട്ടക്കാവുങ്കൽ,ബിബി ഐസക്,ഷിനൊ മേലുകാവ്, ബിജു വട്ടക്കല്ലുങ്കൽ, ജീ മോൻ തയ്യിൽ പി. ഡബ്ള്യൂ. ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.കെ സന്തോഷ് കുമാർ, അസിസ്റ്റന്റ് എഞ്ചിനീയർ കിരൺലാൽ , ഓവർസീയർമാരായ അഖിൽ, രമ്യ , എന്നിവർ സ്ഥലം ഏറ്റെടുക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു
0 Comments