അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഡയമണ്ട് ഡയലോഗ് പൂർവവിദ്യാർഥി പ്രഭാഷണ പരമ്പര.



അരുവിത്തുറ സെൻറ് ജോർജ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ എയിഡഡ് വിഭാഗം കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് ഡയമണ്ട് ഡയലോഗ് വജ്ര ജൂബിലി സ്മാരക പൂർവി വിദ്യാർത്ഥി പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു.പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം പ്രമുഖ സാമ്പത്തിക വിദഗ്ധൻ സി എ ബാബു എബ്രാഹം കള്ളിവയലിൽ നിർവഹിച്ചു. 


ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ കരുത്ത് യുവജനങ്ങളാണെന്ന് അദ്ധേഹം പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് ബസാർ റവ ഫാ. ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ കോമേഴ്സ് വിഭാഗം മേധാവി ഷെറിൻ എലിസബത്ത് ജോൺ നാക്ക് കോഡിനേറ്റർ മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.


പ്രധാനമായും 10 പ്രഭാഷണങ്ങളാണ് പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഈ കലാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഇപ്പോൾ വിവിധ സ്ഥാപനങ്ങളുടെ ഉന്നത പദവികളിൽ ഇരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളാണ് പ്രഭാഷണത്തിൽ പങ്കെടുക്കുന്നത്.പ്രഭാഷണ പരമ്പര ഫെബ്രുവരി 28ന് സമാപിക്കും.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments