കുടുംബ കൂട്ടായ്മകൾ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമാകണം : സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ.
കുടുംബ കൂട്ടായ്മകൾ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമകണമെന്നും ഈരാറ്റുപേട്ട കേന്ദ്രമായ ചാന്തുഖാൻപറമ്പിൽ ഫാമിലി അസോസിയേഷൻ അതിന് മാതൃകയാണെന്നും അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.
ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്ന ചാന്തുഖാൻപറമ്പിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്റ്റീൽ ഇൻഡസ്ട്രിയൽസ് ലിമിറ്റഡ് കേരള ചെയർമാൻ അഡ്വ
മുഹമ്മദ് ഇഖ്ബാൽ മുഖ്യ പ്രഭാഷണം നടത്തി.
പ്രസിഡൻ്റ് ഷിജു കല്ലോലപ്പറമ്പ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,അഡ്വ.മുഹമ്മദ് ഷെഫീഖ്,റാഷിദ് ഖാൻ,ഷെയ്ഖ് മുഹമ്മദ് ഖാൻ,അബ്ദുൽ സലാം പഴയപറമ്പിൽ,മുഹമ്മദ് നസീർ,മുഹമ്മദ് ഹലീൽ,സുഹാന ജിയാസ് എന്നിവർ പ്രസംഗിച്ചു.
വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു.ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച കുടുംബത്തിലെ കുട്ടികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കൊച്ചിൻ ലൈഫ് മ്യൂസിക് ബാൻഡ് ഗാനമേള സദസ്സ് നടത്തി.
0 Comments