ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി ഏക ദിന ക്രാഫ്റ്റ് പരിശീലനം നൽകി IPCAI (Institute for Person Centred Approaches in India) കോട്ടയം ട്രെയിനിങ് സെന്ററിലെ പരിശീലകരായ ശ്രീദേവി വി.ജി ,നിധി സുകുമാരൻ ,ജോബിൻ ജോസി നേതൃത്വത്തിലാണ് പരിശീലനം നൽകിയത്.
കുട്ടികളിലെ സ്ക്രീൻ ഉപയോഗം വെർച്ചുവൽ ഓട്ടിസം എന്നിവ കുറയ്ക്കുന്ന ക്രാഫ്റ്റ് വർക്ക് പരിശീലനം എല്ലാ കുട്ടികൾക്കും നൽകി കുട്ടികൾ എല്ലാവരും അവരവരുടെ ക്രാഫ്റ്റ് വർക്കുകൾ ഭംഗിയായി നീ ർമ്മിച്ച് അവ വിശദീകരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി പരിപാടി ഉദ്ഘാടനം നിർവഹിച്ചു.. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസമ്മ ജോർജ് കുട്ടി അധ്യക്ഷത വഹിച്ചു.. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുധ ഷാജി, എൻ എo ബിജു എന്നിവർ ആശംസകൾ നേർന്നു
0 Comments