പാലാ സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ വേർപാടിൽ അനുശോചിച്ച് പാലാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി പി എം ജോസഫ് അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം ഷാർളിമാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി. എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ ബാബു കെ ജോർജ്, വിവിധ കക്ഷി ഭാരവാഹികളായ ടോബിൻ കെ അലക്സ്, പ്രൊഫ. സതീഷ് ചൊള്ളാനി, ഡോ. തോമസ് കാപ്പൻ, ബെന്നി മൈലാടൂർ, ബിനീഷ് ചുണ്ടച്ചേരി, സതീഷ് ബാബു, പിറ്റർ പന്തലാനി എന്നിവർ സംസാരിച്ചു.
0 Comments