സാമൂഹ്യ ഇടപെടലുകൾ തുറവിയിലധിഷ്ടിതമാകണം: ഡാൻ്റീസ് കൂനാനിക്കൽ .


സാമൂഹ്യ രംഗത്ത് ഫല പ്രദമായ ഇടപെടലുകൾക്ക് പ്രാദേശികമായ കൊച്ചു കൊച്ചു കൂട്ടായ്മകൾക്കു സാധിക്കുന്നതായും തുറവിയും പങ്കുവെക്കലും ഉൾച്ചേരുന്ന ആഴമായ ആത്മബന്ധം കുറ്റമറ്റ സാമൂഹ്യനിർമ്മിതിക്ക് അനിവാര്യമാണന്നും പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സാമൂഹ്യക്ഷേമ പ്രവർത്തന സമിതി ചെയർമാൻ ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. യുവതലമുറ വിദ്യാഭ്യാസത്തിനും തൊഴിലിനും മികച്ച ജീവിത സാഹചര്യങ്ങൾക്കുമായി നാട് വിട്ടുപോകുമ്പോൾ നമ്മുടെ ഗ്രാമങ്ങളിൽ പോലും വയോജന വസതികൾ വർദ്ധിച്ചുവരികയാണ്. കൊട്ടാര സദൃശമായ വീടുകളും ഉയർന്ന മതിലുകളും വിളിച്ചോതുന്ന സമൃദ്ധിയുടെ അനുഭവം അവിടെ താമസിക്കുന്ന മാതാപിതാക്കൾക്ക് സംലംഭ്യമാക്കാൻ ഊഷ്മളമായ അയൽബന്ധങ്ങൾ അനിവാര്യമാണന്നും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പപ്ലിക് റിലേഷൻസ് ഓഫീസർ കൂടിയായ ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു. മാന്നാർ സെൻ്റ് മേരീസ് മൗണ്ട് പള്ളിയുടെ പാരീഷ് ഹാളിൽ വികാരി ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന സ്വാശ്രയ സംഘ പ്രവർത്തക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി.എസ്. ഡബ്ലിയു.എസ് സോൺ കോർഡിനേറ്റർ ഷൈനി ജിജി, പഞ്ചായത്തംഗം സ്റ്റീഫൻ പാറാവേലി, മുൻ പഞ്ചായത്തു മെമ്പർ  സാലി സിറിയക്, സ്വാശ്രയസംഘം മുൻ പ്രസിഡൻ്റ് വർഗീസ് ജെ പുത്തൻപുര , സംഘം ഭാരവാഹികളായ സീനാ ജിൻസ് , റോസിലി സോജൻ , വിൻസൻ്റ് കണ്ണഞ്ചേരി തുടങ്ങിയവർ പരിപാടിക്കു നേതൃത്വം കൊടുത്തു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments