ചാന്തുഖാൻപറമ്പിൽ കുടുംബ സംഗമം ഫെബ്രു. 9 രാവിലെ 10 മണി മുതൽ ഭരണങ്ങാനം ഓശാന മൗണ്ടിൽ വെച്ച് നടക്കും.സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്യും.
പ്രസിഡൻ്റ് ഷിജു കല്ലോലപ്പറമ്പ് അധ്യക്ഷത വഹിക്കും.കുടുംബാംഗം റിട്ട.ഹൈക്കോടതി ജഡ്ജി മുഹമ്മദ് ബാബു മുഖ്യ പ്രഭാഷണം നടത്തും.
ചെയർമാൻ ജലാലുദ്ദീൻ എട്ടുപങ്കിൽ, സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,അഡ്വ.മുഹമ്മദ് ഷെഫീഖ്,മുഹമ്മദ് ഹലീൽ, റാഷിദ് ഖാൻ എന്നിവർ പ്രസംഗിക്കും.കൊച്ചി എൻജോയ് ലൈഫ് മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാന സദസ് ഉണ്ടായിരിക്കും.
0 Comments