കേരളത്തിലെ ജനങ്ങളുടെ സന്തോഷ നിലവാരം ഉയർത്തുന്നതിനുവേണ്ടി കുടുംബശ്രീ യുടെ നേതൃത്വത്തിൽ നടത്തുന്ന ഹാപ്പി കേരളം പദ്ധതിയുടെ ഭാഗമായി ഭരണങ്ങാനം സി ഡി എസിൽ 9 ാം വാർഡ് ഇടപ്പാടി യിൽ പുഞ്ചിരി ഇടം രൂപീകരണം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എൽസമ്മ ജോർജുകുട്ടി ഉഘാടനം ചെയ്തു.
സി. ഡി. എസ്. ചെയർപേഴ്സൺ . സിന്ധു പ്രദീപ് സ്വാഗതം ആശംസിച്ചു. 9-ാം വാർഡ് മെമ്പർ ജോസുകുട്ടി അംബലമറ്റം അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ മെമ്പർ രാഹുൽ ജി. ,മെമ്പർ സെക്രട്ടറി രശ്മി മോഹൻ
സ്നേഹിത സർവീസ് പ്രൊവൈഡർ ശരണ്യ , ജില്ലാ തല ആർപി മാർ, സി ഡി എസ് ആർ പി മാർ, എ. ഡി. എസ്. പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട 20 കുടുംബങ്ങളിലെയും കുടുംബാംഗങ്ങൾ പങ്കെടുത്തു.
0 Comments