മുണ്ടക്കയം ബി.ബി.എം ടി.ടി.ഐ റിട്ടയേഡ് പ്രിൻസിപ്പൽ മൂഴൂർ പുത്തൻപുരയ്ക്കൽ പി.വി. തോമസ് (തോമസ് സാർ,84) അന്തരിച്ചു.
സംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം മൂഴൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബ കല്ലറയിൽ. പരേതൻ വെച്ചൂച്ചിറ സെൻ്റ് തോമസ്, ഹോളി ഫാമിലി തുടങ്ങി വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
റിട്ടയേഡ് എൽ.ഐ.സി ഉദ്യോഗസ്ഥ പുളിങ്കുന്ന് നെടുവേലിൽ ചാലുങ്കൽ കുടുംബാംഗം ഏലിയാമ്മ തോമസാണ് ഭാര്യ. മക്കൾ: റോസ്മേരി തോമസ് ( സി.ടി.എസ്. കൊച്ചി) ട്രീസാ തോമസ് ( ജർമ്മനി) ജോജി ടോം (എൻ.ഇ.എസ്. റ്റി കളമശ്ശേരി). മരുമക്കൾ: ആൽബി ജോസ് (ഇ.വൈ. കൊച്ചി)മുകുന്നം കേരിൽ ചങ്ങനാശ്ശേരി, മെറിൻ ജോസഫ് തങ്ങളത്തിൽ മല്ലപ്പള്ളി (ജർമ്മനി).
പരേതയായ സി. മരിയ പുത്തൻപുരയ്ക്കൽ എഫ്.സി. സി ഏക സഹോദരിയാണ്. കേരളാ കോൺഗ്രസ് (എം) അകലക്കുന്നം മണ്ഡലം പ്രസിഡൻ്റ് ജയ്മോൻ പുത്തൻപുരയ്ക്കൽ പിതൃസഹോദര പുത്രനാണ്. മൃതദേഹം ഇന്ന് (ബുധനാഴ്ച) വൈകിട്ട് അഞ്ചിന് വസതിയിൽ കൊണ്ടുവരും.
0 Comments