കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. 72 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ


 കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 72 കാരനെ പൊലീസ് അറസ്റ്റുചെയ്തു.  കോഴിക്കോട് വാളാംതോട് സ്വദേശി കുഞ്ഞിരാമനാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.


 കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ആളൊഴിഞ്ഞ വീട്ടിലേക്ക് പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. 
 ആരോടും പറയരുതെന്നും ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടത്. 


 എന്നാല്‍, വീട്ടിലെത്തിയപ്പോള്‍ തന്നെ പെണ്‍കുട്ടി തനിക്കേറ്റ ഉപദ്രവത്തെ കുറിച്ച് രക്ഷിതാക്കളോട് പറയുകയായിരുന്നു. ബന്ധുക്കൾ വളയം പൊലീസിൽ നൽകിയ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ പിടികൂടുകയും കോടതിയില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. 
                                    
                              





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments