കോഴിമല രാജാവിനെ ക്കണ്ട്, കാലാവൂട്ടിൽ പങ്കെടുത്ത് സഫലം 55 പ്ലസ്സിലെ അംഗങ്ങൾ.



 ഗോത്രവർഗക്കാർക്കിടയിൽ ഇന്നും രാജഭരണം നിലവിലുള്ള ഇന്ത്യയിലെ ഒരേയൊരു സ്ഥലമാണ് ഇടുക്കി അയ്യപ്പൻ കോവിലിലെ കോഴിമല ആദിവാസി രാജ്യം.പാലാ സഫലം 55 പ്ലസ്സിലെ അംഗങ്ങൾ മന്നാൻ സമുദായക്കാരുടെ ആസ്ഥാനമായ കോഴിമലയിലെത്തി അവരുടെ വാർഷികാഘോഷമായ കാലാവൂട്ടിൽ പങ്കെടുത്തു.


കോഴിമല രാജാവ് രാമൻ രാജമന്നാൻ്റെ പ്രത്യേക ക്ഷണ പ്രകാരമാണ് 17 പേരടങ്ങിയ സഫലം അംഗങ്ങൾ കോഴിമലയിൽ എത്തിയത്.രാജാവും മന്ത്രിമാരും അംഗരക്ഷകരും ചേർന്ന് അംഗങ്ങളെ സ്വീകരിച്ചു.ഗോത്ര വർഗക്കാർ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെപ്പറ്റി ചർച്ച ചെയ്തു.സഫലം അംഗങ്ങൾ രാജാവിനെ പൊന്നാട അണിയിച്ചും മേമൻെറാ നൽകിയും ആദരിച്ചു.



എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദമെടുത്ത് കോഴിമലയിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസം നേടിയ രാജാവ് എന്ന പദവിയും രാമൻ രാജമന്നാനുണ്ട്.
കേന്ദ്ര ഗവൺമെൻ്റിൻ്റെ ക്ഷണമനുസരിച്ച് ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ അദ്ദേഹവും പങ്കെടുത്തു.


കൃഷിയെ വരവേൽക്കുന്ന കാലാവൂട്ട് എന്ന ഉത്സവത്തോടനുബന്ധിച്ച് രാത്രി മുഴുവനും നീണ്ട് നിന്ന ആചാരനുഷ്ഠാനങ്ങളോട് കൂടിയ ആദിവാസി നൃത്ത രൂപമായ മന്നാൻ കൂത്തിൽ പങ്കെടുക്കാനായത് സന്ദർശകർക്ക് വേറിട്ട പുത്തൻ അനുഭവമായി.


രാജാവ്,ഇളയ രാജാവ്,മന്ത്രിമാർ,പോലീസ് ഉദ്യോഗസ്ഥർക്ക് തുല്യമായ ഉദ്യോഗസ്ഥർ, ഉപ രാജാക്കന്മാർ എന്നിവരടങ്ങിയതാണ് ഇവരുടെ ഭരണ സംവിധാനം.സഫലം 55 പ്ലസ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ യാത്രകളിൽ അമ്പതാമത്തേതായിരുന്നു കോഴിമല യാത്ര.
സഫലം 55 പ്ലസ് സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,പ്രൊഫ. കെ. ഡി.സുധാകരൻ,എൻ. ജി.രവീന്ദ്രൻ എന്നിവർ കോഴിമല യാത്രക്ക് നേതൃത്വം നൽകി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments