കൊഴുവനാൽ ടൗണിൽ 55 വർഷങ്ങൾ കട നടത്തിയ വ്യാപാരിയ്ക്ക് യാത്രയയപ്പ് നൽകി.


കൊഴുവനാൽ ടൗണിൽ 55 വർഷങ്ങൾ കട നടത്തിയ വ്യാപാരിയ്ക്ക്  യാത്രയയപ്പ് നൽകി.

കൊഴുവനാൽ ടൗണിൽ, നാഗാർജ്ജുന ആയുർവേദ ഔഷധ ശാല നടത്തിയിരുന്ന സുകുമാരൻ ചേട്ടൻ, വട്ടോടിയിൽ  55 വർഷത്തെ സ്തുത്യർഹമായ  സേവനത്തിന് ശേഷമാണ് വിശ്രമിയ്ക്കുവാൻ തീരുമാനിച്ചത്.

55 വർഷങ്ങൾക്ക് മുൻപ് കോര വൈദ്യന്റെ ആയുർവേദ വൈദ്യ ശാലയിൽ സഹായി ആയിട്ടായിരുന്നു തുടക്കം. വൈദ്യന്റെ മരണ ശേഷം നാഗാർജ്ജുന ആയുർവേദ ഏജൻസി ആയി പ്രവർത്തിച്ചു വരികയായിരുന്നു.


കൊഴുവനാലിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ സുകുമാരൻ ചേട്ടന്റെ ആയുർവേദ മരുന്നുകൾ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്‌.
കൊച്ചു കുട്ടികൾ മുതൽ സ്ത്രീകളും മുതിർന്നവരുമൊക്കെ സുകുമാരൻ ചേട്ടന്റെ കൈപുണ്യംഅനുഭവിച്ചറി ഞ്ഞവരാണ്. ദുശീലങ്ങളൊന്നുമില്ലാത്ത,ആരോടും ദേഷ്യമില്ലാതെ, എല്ലാവരോടും ഒരേപോലെ ഇടപെടുന്ന സഹൃദയ വ്യക്തിത്വത്തിന്റെ ഉടമയായ അദ്ദേഹം വ്യാപാരികൾക്ക് ഒരു മാതൃകയായിരുന്നു.


 കൊഴുവനാൽ മർച്ചന്റ് അസോസിയേഷൻ യൂത്ത് വിംഗിന്റെ നേതൃത്വത്തിലാണ് സുകുമാരൻ ചേട്ടനെ വീട്ടിൽ കൊണ്ടുപോയാക്കി ഉപഹാരം നൽകി  ആദരിച്ചത്.
നാഗാർജ്ജുന ആയുർവേദ ഏജൻസി, പൂവക്കുളം ബിൽഡിങ്ങിൽ, തിങ്കളാഴ്ച്ച (3/2/2025)  മുതൽ (KSFE യുടെ താഴെ നില) പ്രവർത്തനം ആരംഭിയ്ക്കുകയാണ്. 


കൊഴുവനാൽ മർച്ചന്റ് അസോസിയേഷന്റെ സെക്രട്ടറി കൂടിയായ ഷിബു പൂവക്കുളം  ആണ് ഇതിന്റെ ഉടമ.അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നൽകി തന്റെ സ്ഥാപനത്തിന്റെ തുടർച്ച  ഉറപ്പു വരുത്തുവാൻ സുകുമാരൻ ചേട്ടൻ കൂടെത്തന്നെ ഉണ്ട്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments