തീക്കോയി വില്ലേജ് ഓഫീസും സ്മാര്‍ട്ടാകുന്നു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഇല്ലാത്ത മൂന്നു വില്ലേജ് ഓഫീസുകളില്‍ ഒന്നായ തീക്കോയി വില്ലേജ് ഓഫീസിനു പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മിക്കുന്നതിനു സംസ്ഥാന റവന്യൂ വകുപ്പ് മുഖേന 45 ലക്ഷം രൂപ അനുവദിച്ചതായി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അറിയിച്ചു.
നിലവില്‍ തീക്കോയി പഞ്ചായത്തിന് സമീപം റവന്യൂ വകുപ്പിന് സ്വന്തമായുള്ള 10 സെന്റ് സ്ഥലത്ത് 40 വര്‍ഷത്തോളം പഴക്കമുള്ള ജീര്‍ണാവസ്ഥയിലായ പഴയ കെട്ടിടത്തിലാണു വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
റവന്യൂ വകുപ്പ് എല്ലാ സേവനങ്ങളും ആധുനികവല്‍ക്കരിച്ച് ഓണ്‍ലൈനാക്കിയെങ്കിലും ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഇതില്‍ പല സേവന സൗകര്യങ്ങളും തീക്കോയി വില്ലേജ് ഓഫീസില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞുരുന്നില്ല.
ഇതുകൂടി മുന്‍നിര്‍ത്തിയാണു തീക്കോയി വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിനു ഫണ്ട് അനുവദിച്ചതെന്ന് എം.എല്‍.എ അറിയിച്ചു.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗത്തില്‍ പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിന് ലക്ഷ്യമിട്ട് പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്
0 Comments