42-ാം മത് സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക കൺവൻഷന് തുടക്കമായി


മേലുകാവ്  സി.എസ്. ഐ ഈസ്റ്റ് കേരള മഹായിടവക 42-ാമത് കൺവൻഷന് ചാലമറ്റം ബേക്കർഡെയ്ൽ എം. ഡി. സി. എം. എസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. ബിഷപ് റവ. വി. എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സന്ദേശത്തിൽ ബിഷപ് റവ. ഡോ. പെയ്യാല ഐസക്ക് വരപ്രസാദ്  ''ശക്തിപ്പെടുവിൻ പോരാടുവിൻ " എന്ന ചിന്താവിഷയത്തിൽ ഉദ്ഘാടന സന്ദേശം നൽകി. ഇന്ന് നാം ആയിരിക്കുന്ന ലോക സാഹചര്യത്തിൽ ജനങ്ങൾ വലിയ മനസുകളുടെയും ഔന്ന്യത്തിൻ്റെയും ഉടമകളാണ്. സമൂഹത്തിലെ കുട്ടികളും, യുവജനങ്ങളും, സ്ത്രീകളും വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്നു. മാനസികമായ ധൈര്യവും ബലവും ആവശ്യമാണ്. അതിന് ആത്മീയത വളരെ അത്യാവശ്യമാണ്. കുട്ടികളെയും, യുവജനങ്ങളെയും, സ്ത്രീകളെയും സംരക്ഷിക്കേണ്ടതും, പരിപോഷിപ്പിക്കേണ്ടതും, സമൂഹത്തിൽ ഉയർത്തേണ്ടതും സഭയുടെ ദൗത്യമാണ്. കുട്ടികളും, യുവജനങ്ങളും സഭയുടെയും, സമൂഹത്തിൻ്റെയും, രാജ്യത്തിൻ്റെയും സ്വത്താണ്. സ്ത്രീകൾ കുടുംബം എന്ന ദൈവീക പദ്ധതിയിലെ പ്രധാനപ്പെട്ട ചുമതലവഹിക്കുന്നവരാണ്. ആയതിനാൽ ഈ വിഭാഗങ്ങൾക്ക് ആവശ്യമായ പരിഗണന സഭയും, സമൂഹവും നൽകണം. 

 ബിഷപ് റവ. ഡോ. കെ. ജി. ദാനിയേൽ,  മഹായിടവക ട്രെഷറാർ റവ. പി.സി. മാത്യുകുട്ടി   വൈദീക സെക്രട്ടറി റവ. റ്റി. ജെ. ബിജോയി, ആത്മായ സെക്രട്ടറി വർഗീസ് ജോർജ്ജ് പി. , രജിസ്ട്രാർ റ്റി. ജോയി കുമാർ  ജനറൽ കൺവീനർമാരായ റവ. ജോസഫ് മാത്യു, റവ. മാക്സിൻ ജോൺ, റവ. രാജേഷ് പത്രോസ്,  ജോസഫ് ചാക്കോ, വിജു പി. ചാക്കോ, റോബിൻ ഐസക്ക് എന്നിവർ നേതൃത്വം നൽകി. വൈദീകർ, ഇവാഞ്ചലിസ്റ്റുമാർ, മിഷണിമാർ, സിസ്റ്റേഴ്സ്, വിശ്വാസ സമൂഹം കൺവൻഷനിൽ ചേർന്ന് വരുന്നു  ഒരാഴ്ചകാലം നീണ്ടു നിൽക്കുന്ന ആത്മീയ ഉത്സവം  9-ാം തീയതി ഞായറാഴ്ച വൈകുന്നേരത്തെ യോഗത്തോടെ  സമാപിക്കും.

നാളെ കൺവൻഷനിൽ 
രാവിലെ 8 ന്  ബൈബിൾ ക്ലാസ് നടത്തപ്പെടും    തുടർന്നുള്ള യോഗങ്ങളിൽ റവ. പി.സി.  സജി, റവ. ഡോ. മോത്തി വർക്കി എന്നിവർ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
യോഗങ്ങൾക്ക് ചേലച്ചുവട് , കൊന്നത്തടി സഭാജില്ല കൾ നേതൃത്വം നൽകും









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments