മുസ്ലിം ലീഗ് ഇടുക്കി ജില്ലാ നേതൃസംഗമം 24ന് തിങ്കളാഴ്ച വാഗമണ്‍ കെസിഎം ഓഡിറ്റോറിയത്തില്‍ നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംഘടനാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചര്‍ച്ചകളാണ് ക്യാമ്പില്‍ നടക്കുക. രാവിലെ 9.30 ന് പ്രതിനിധികളുടെരജിസ്‌ട്രേഷന്‍ നടക്കും. 10 ന് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സലിം സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും.
10.15 ന് ക്യാമ്പ് ഉദ്ഘാടനം ലീഗ് സീനിയര്‍ നേതാവും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ടി.എ. അഹമ്മദ് കബീര്‍ എക്‌സ് എംഎല്‍എ നിര്‍വ്വഹിക്കും. ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍ അധ്യക്ഷത വഹിക്കും. 11 ന് ജനാധിപത്യ ഇന്ത്യയും ലീഗ് രാഷ്ട്രീയ നിലപാടുകളും എന്ന വിഷയത്തെ അധികരിച്ച് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഉസ്മാന്‍ താമരത്ത് പ്രഭാഷണം നടത്തും.
3 ന് സംഘടന,ചരിത്രവും വര്‍ത്തമാനവും വിഷയത്തില്‍ അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. 4.30ന് ക്യാമ്പ് സമാപന സെഷന്‍. ലീഗ് ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, നിയോജക മണ്ഡലം ഭാരവാഹികള്‍ ,പഞ്ചായത്ത് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍മാര്‍ ,യൂത്ത് ലീഗ്, എംഎസ്എഫ്, വനിതാ ലീഗ് ജില്ലാ ഭാരവാഹികള്‍, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്,
ജനറല്‍ സെക്രട്ടറി, ട്രഷറര്‍മാര്‍, മറ്റ് പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, ഗ്രാമ പഞ്ചായത്ത്, മുന്‍സിപ്പല്‍ ജനപ്രതിനിധികള്‍, സഹകരണ ബാങ്ക് ഡയറക്ടര്‍മാര്‍ എന്നിവരാണ് ക്യാമ്പ് പ്രതിനിധികള്‍.
0 Comments