മുല്ലപ്പെരിയാറില്‍ നിരീക്ഷണ ബോട്ട് : ഫ്‌ലാഗ്ഓഫ് 21 ന്


മുല്ലപ്പെരിയാര്‍ ഡാമില്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ജലസേചനവകുപ്പിന്റെ ‘ജലജീവന്‍’ ബോട്ട് വരുന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വെള്ളിയാഴ്ച വൈകീട്ട് 3 ന് ഫ്‌ലാഗ്ഓഫ് ചെയ്യും. 


ഡാമിന്റെ താഴ്വാരങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഡാമിലെ ജലനിരപ്പ്, മഴയുടെ അളവ്, നീരൊഴുക്ക്, ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യം, തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് എന്നിവയുടെ കൃത്യമായ നിരീക്ഷണത്തിനായാണ് പുതിയ ബോട്ട് അനുവദിച്ചിരിക്കുന്നത്.


  പരിപാടിയില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീര്‍ണാകുന്നേല്‍, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി സെബാസ്റ്റ്യന്‍, 


ജലവിഭവ സെക്രട്ടറി ജിവന്‍ ബാബു, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി ജോസഫ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments