കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ദിവസേന പിതൃതർപ്പണം നടക്കുന്ന ഏക ശിവക്ഷേത്രമായ രാമപുരം പള്ളിയാമ്പുറം ശ്രീ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 2025 ഫെബ്രുവരി 22 ന് കൊടിയേറി ഫെബ്രുവരി 27 ന് ആറാട്ടോടുകൂടി പര്യവസാനിക്കുമെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു....
23 24 25 തീയതികളിൽ ഉത്സവ ബലി ദർശനം, പ്രസാദഊട്ട്. മഹാശിവരാത്രി ദിനമായ 26 ന് പള്ളിവേട്ട, രാത്രി 10.30 ന് ദർശന പ്രധാനമായ ശിവരാത്രിപൂജ. മഹാപ്രസാദഊട്ട്, വൈകിട്ട് തിരുമുൻപിൽ വേലകളി, മയൂരനൃത്തം, കാവടി. 7 ന് സ്വരലയ സ്കൂൾ ഓഫ് ആർട്സ് അവതരിപ്പിക്കുന്ന നൃത്താർച്ചന
വീഡിയോ ഇവിടെ കാണാം..👇
22ന് വൈകിട്ട് 7 മണി മുതൽ നൃത്തമഞ്ജരി അവതരണം- നാട്യാഞ്ജലി നൃത്തവിദ്യാലയം 8 മണിക്ക് ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി പെരുമന ഇല്ലത്ത് മുരളി നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയേറ്റ്. 9.3 0 ന് പ്രസാദഊട്ട്.
23ന് വൈകിട്ട് 7 മുതൽ കാശിനാഥ ബാലഗോകുലം, എൻ എസ് എസ് വനിതാ സമാജം രാമപുരം, സീത മഹേശ്വരി തിരുവാതിര സംഘം, കാശിനാഥ മാതൃ സമിതി എന്നിവർ അവതരിപ്പിക്കുന്ന തിരുവാതിരകളി. രാത്രി 9 മുതൽ കൊടിക്കീഴിൽ വിളക്ക്.
24ന് വൈകിട്ട്സംഗീത സദസ്സ് , വാഴപ്പള്ളി ശ്രീഹരിരാഗ് നന്ദൻ, വയലിൻ കോട്ടയം നന്ദകിഷോർ, മൃദംഗം ശ്രീ വേണു തിടനാട്, ഗഞ്ചിറ അരുൺ പനമറ്റം, ഘടം തലനാട് ടി.എം. പ്രതീഷ്, മുഖർശംഖ് സുബിൻ തിടനാട്, സമർപ്പണം വേണു തിടനാട്.
25 ന് വൈകിട്ട് 5 30ന് അഷ്ടാഭിഷേകം പ്രദോഷപൂജ 7 മുതൽ നിറപൊലിയാട്ടം (നാടൻപാട്ടും ദൃശ്യാവിഷ്കാരങ്ങളും)
മഹാശിവരാത്രി ദിനമായ 26 ന് പള്ളിവേട്ട, മഹാപ്രസാദഊട്ട്, വൈകിട്ട് തിരുമുൻപിൽ വേലകളി, മയൂരനൃത്തം, കാവടി. 7 ന് സ്വരലയ സ്കൂൾ ഓഫ് ആർട്സ് അവതരിപ്പിക്കുന്ന നൃത്താർച്ചന രാത്രി 10.30 ന് ദർശന പ്രധാനമായ ശിവരാത്രിപൂജ.
27ന്9 മുതൽ 12 വരെ കാഴ്ച ശ്രീബലി പ്രശസ്ത മേള വിദ്വാൻ രാമപുരം ബാലാജി ശ്രീകുമാർ വാരിയരുടെ പ്രാമാണികത്വത്തിൽ ബാലാജി ഗുരുകുലം അവതരിപ്പിക്കുന്ന മേള വിസ്മയം . ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ , വൈകിട്ട് 4 30ന് ആറാട്ട് പുറപ്പാട് .
6 ന് ആറാട്ട് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രതീർത്ഥ കുളത്തിൽ, 7 മുതൽ താലപ്പൊലി ആട്ടക്കാവടി കൊട്ടക്കാവടി എന്നിവയുടെ അകമ്പടിയോടെ ആറാട്ട് എതിരേല്പ് , ആറാട്ട് വിളക്ക് , ദീപകാഴ്ച, കൊടിയിറക്ക് , തിരുമുൻപിൽ വലിയ കാണിക്ക, ഇരുപത്തഞ്ച് കലശാഭിഷേകം.
പത്ര സമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് കെ.ബി.അനിൽ കുമാർ, സെക്രട്ടറി പി.രാധാകൃഷ്ണൻ, ട്രഷറർ എം സി .രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഇ.കെ. ശശി എന്നിവർ പരിപാടികൾ വിശദീകരിച്ചു
0 Comments