കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് & ബ്രോക്കേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി താലൂക്ക് പ്രവർത്തക കൺവൻഷനും 2025-2028 ഭരണ സമതി തിരഞ്ഞെടുപ്പും കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
താലൂക്ക് പ്രസിഡൻറ് പി.ജെ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച യോഗം മുൻസംസ്ഥാനപ്രസിഡൻറ് ഷിബു കെ .വി.കടവുപുഴ യോഗം ഉദ്ഘാടനം ചെയ്തു. ജോഷി വർഗീസ് സ്വാഗതം ആശംസിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സോണി വലിയ കാപ്പിൽ, സംസ്ഥാന വൈസ് പ്രസിഡൻറ് ബേബി, ജില്ലാ പ്രസിഡൻറ് ബിജോയിവാക്കാട്, ജില്ലാ ജനറൽ സെക്രട്ടറി ഹബീസ് എം.കെ, ജില്ലാ ട്രഷറർ മാത്യു വർഗീസ്, ജില്ലാ ജോ. സെക്രട്ടറി നിയാസ്, കോട്ടയം താലുക്ക് പ്രസിഡൻ്റ് കെ.എ.പ്രസാദ്.
മീനച്ചിൽ താലൂക്ക് പ്രസിഡൻറ് ആൻ്റോതെക്കേതുണ്ടം, ഷഫിക് പഴയം പള്ളി,ചങ്ങനാശേരി ട്രഷറർ മുഹമ്മദ് ഹനീഫ. അനൂപ് ,ബോബിച്ചൻ, എന്നിവർ സംസാരിച്ചു. താലുക്ക് സെക്രട്ടറി പി.എൻ രവി.റിപ്പോർട്ടും താലൂക്ക് ട്രഷറർ പി.ബി.ഷിഹാബ് കണക്കും അവതരിപ്പിച്ചു. തുടർന്ന് ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.
0 Comments