കരൂർ ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന മഹോത്സവം 2025 ഫെബ്രുവരി 18, 19, 20, (1200 കുംഭം 6, 7, 8) ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുന്നു. ഉത്സവ ത്തിന് മുന്നോടിയായി ഫെബ്രുവരി 16 ഞായർ വൈകിട്ട് തിടമ്പ് സമർപ്പണവും, ആദരവ് സമർപ്പണവും നടക്കുന്നു.
വീഡിയോ ഇവിടെ കാണാം 👇👇👇
ക്ഷേത്രാചാര്യൻ ബ്രഹ്മശ്രീ തേവണം കോട്ടില്ലം വിഷ്ണു നമ്പൂ തിരി, മേൽശാന്തി പ്ലാച്ചേരിൽ ഇല്ലം ജയകൃഷ്‌ണൻ നമ്പൂതിരി, .മാണി സി. കാപ്പൻ MLA, മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, വാർഡ് കൗൺസിലർ ജോസിൻ ബിനോ, എൻ.എസ്.എസ്. പ്രതിനിധി സഭാ അംഗം അജിത്ത് സി. നായർ, എസ്.എൻ.ഡി.പി. തെക്കേക്കര ശാഖാ സെക്രട്ടറി സജീവ് സി.കെ. എന്നിവർ പങ്കെടു ക്കുന്നു.
തുടർന്ന് രാത്രി 7-ന് പാലാ രാഗമാലിക അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്ത സന്ധ്യ 17.02.2025 തിങ്കൾ രാത്രി 7 ന് മേവട കാവിലമ്മ വീരനാട്യസംഘം അവതരിപ്പി ക്കുന്ന വീരനാട്യം, ഒന്നാം ഉത്സവദിനമായ 18.02.2025 ചൊവ്വ രാവിലെ 8-ന് മഹാമ്യത ഞ്ജയ ഹോമം, വിഷ്‌ണു പൂജ വൈകിട്ട് 6.45 ന് പ്രാസാദ ശുദ്ധിക്രിയകൾ, വാസ്‌തുകല ശം, രക്ഷാകലശം, വാസ്‌തുബലി, കളമെടുത്തും പാട്ടും, കേളി, കളം കൊണ്ട് തൊഴിൽ രാത്രി 8 ന് തൊടുപുഴ ലോഗോ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള.
രണ്ടാം ഉത്സവദിന മായ 19.02.2025 ബുധൻ രാവിലെ പതിവ് പൂജാ ചടങ്ങുകൾക്കു പുറമെ തിരുവരങ്ങിൽ ശ്രീഭദ്ര നാരായണീയ സമതി മണ്ണയ്ക്കനാട് അവതരിപ്പിക്കുന്ന നാരായണീയ പാരായണം, ക്ഷേത്രത്തിൽ ബിംബശുദ്ധിക്രിയകൾ ഉപദേവന്മാർക്ക് കലശം, വൈകിട്ട് 4 മണിക്ക് ക്ഷേത്ര ശ്രീ. കലാപീഠം ആനിക്കാട് കൃഷ്‌ണകുമാറിൻ്റെ പ്രമാണിത്വത്തിൽ പഞ്ചാരിമേളം, 5.15 ന് കരൂർ ഭഗവതിയുടെ ദേശപുറപ്പാട്, മുണ്ടുപാലം ജംഗ്ഷനിൽ സമൂഹപറ, ദേശതാലപ്പൊ ലി, 6.45 ന് ചെമ്പട മേളത്തിൻ്റെ അകമ്പടിയോടുകൂടിയുള്ള കരൂരമ്മയുടെ തിരിച്ചെഴുന്ന ള്ളത്ത്, 7.45 ന് ദീപാരാധന, കേളി, കളം കണ്ട് തൊഴീൽ, രാത്രി 8.30 ന് കുമാരി മീനാക്ഷി രാജേഷ് പാലാ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ,
കലശദിനമായ 20.02.2025 വ്യാഴം വെളു പ്പിന് 5 മുതൽ അഷ്‌ടദ്രവ്യ മഹാഗണപതിഹോമം 7 മണിക്ക് ശബരില തന്ത്രി ബ്രഹ്മശ്രീ താഴമൺ മഠം കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന കലശ പൂജ, മറ്റക്കര മനു & പാർട്ടി അവതരിപ്പിക്കുന്ന പഞ്ചവാദ്യം രാവിലെ 10ന് വിശേഷാൽ സർപ്പപൂജ. 11.30 ന് കരൂരമ്മയുടെ തിരുമുമ്പിൽ മഹാപ്രസാദഊട്ട് സമർപ്പണം, ഉച്ചയ്ക്ക് 12 ന് അതുല്യപ്രതിഭ കൊച്ചിൻ മൻസൂറിൻ്റെ ഗാനാമൃതം, വൈകിട്ട് 6 ന് കലാപീഠം അഖി ലിൻ്റെ സോപാനസംഗീതം, തുടർന്ന് ദീപാരാധന, വിശേഷാൽ കേളി, കളം കൊണ്ട് തൊഴിൽ, കളം പാട്ട് തുടർന്ന് പുറം കളത്തിൽ ഗുരുതി, അമ്പാറ അരുൺ & പാർട്ടിയുടെ ചെണ്ടമേളം എന്നിവയാണ് ഈ വർഷത്തെ ഉത്സവപരിപാടികൾ
0 Comments