ബിജെപിയും സംഘപരിവാറും1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യം അംഗീകരിക്കുന്നില്ല.അഡ്വ വി ബി ബിനു.



ബിജെപിയും സംഘപരിവാറും1947 ലെ  ഇന്ത്യൻ സ്വാതന്ത്ര്യം അംഗീകരിക്കുന്നില്ല.അഡ്വ വി ബി ബിനു.

ആയിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികൾ ജീവൻ നൽകി നേടിയെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യത്തെ ബിജെപി യും സംഘപരിവാറും അംഗീകരിക്കുന്നില്ല.2024 ജനുവരി ആണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്നാണ് അവരുടെ വാദം.രാമ ക്ഷേത്രം നിർമ്മിച്ച ദിവസമാണ് അവർ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതായി കണക്കാക്കുന്നെത്തെന്നാണ് സംഘപരിവാർ നേതാവ് മോഹൻ ഭഗവത് പ്രഖ്യാപിച്ചത്. സ്വാതന്ത്രിയ സമരവുമായി യാതൊരു ബന്ധവും ഇല്ലന്നു മാത്രമല്ല ഇവർ ബ്രിട്ടീഷ് കാർക്ക് ഒപ്പമായിരുന്നുകൊണ്ട് സ്വാതന്ത്ര്യ സമരത്തെ തകർക്കാനുള്ള ശ്രമമാണ് നടത്തിയത്.ഇവർ സ്വാതന്ത്ര്യ സമര ചരിത്രത്തെയും,ഇന്ത്യയുടെ സംസ്കാരത്തെയും രാജ്യത്തെ ഹിന്ദുത്വത്തിലേക്ക് നയിക്കാൻ കഴിയും വിധം പൊളിച്ചെഴുതാൻ ശ്രമിക്കുകയാണെന്ന് സിപിഐ ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു ആരോപിച്ചു.തൊഴിലാളികൾ നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത 8 മണിക്കൂർ ജോലി,മിനിമം വേജസ്,ബോണസ് തുടങ്ങിയ അവകാശങ്ങൾ  നാല് ലേബർ കോഡിലൂടെ കോർപ്പറേറ്റുകൾക്ക് വേണ്ടി ഇല്ലായ്മ ചെയ്യുകയാണ്ന്നും അദ്ദേഹം പറഞ്ഞു.സിപിഐ കരൂർ ലോക്കൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി ബി ബിനു.ബ്രാഞ്ചിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.ഇ ജി മോഹൻ ദാസ്,അജി വട്ടകുന്നേൽ,തങ്കമ്മ കരുണാകരൻ അടങ്ങുന്ന പ്രസീഡിയം സമ്മേളനത്തിന് അധ്യക്ഷം വഹിച്ചു.പാർട്ടി മുതിർന്ന നേതാവ് വി കെ വിജയൻ പതാക ഉയർത്തി,സുരേഷ് നീകണ്ഠൻ രക്തസാക്ഷി പ്രമേയവും എ ജി രാമചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.കെ ജി പ്രകാശ്‌ സ്വാഗതം ആശംസിച്ചു.കെ ബി സന്തോഷ്‌ റിപ്പോർട്ട് അവതരിപ്പിച്ചു.ബാബു കെ ജോർജ്,അഡ്വ തോമസ് വി റ്റി,പി കെ ഷാജകുമാർ,അഡ്വ പി ആർ തങ്കച്ചൻ,അഡ്വ പയസ് രാമപുരം,എം റ്റി സജി,ശ്യാമള ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.സന്തോഷ്‌ കെ ബി യെ സെക്രട്ടറിയായുള്ള പതിനൊന്നങ്ങ കമ്മറ്റിയെയും തെരെഞ്ഞെടുത്തു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments