തയ്യല്‍തൊഴിലാളികള്‍ക്കു നിയമപരമായ് ലഭിക്കേണ്ട വിവിധ ആനുകൂലൃങ്ങള്‍ നല്‍കാതെ 120 കോടി 34 ലക്ഷം തൂക കുടിശിഖ വരുത്തിയ സര്‍ക്കാര്‍ നടപടികള്‍ക്കതിരെ ആള്‍ കേരള ടെയ് ലേഴ്സ് അസ്സോസിയേഷന്‍ ( എ കെ റ്റി എ ) പാലാ ഏരിയ സമ്മേളനം ശക്തമായ് പ്രതിഷേധിച്ചു .



തയ്യല്‍തൊഴിലാളികള്‍ക്കു നിയമപരമായ് ലഭിക്കേണ്ട വിവിധ ആനുകൂലൃങ്ങള്‍ നല്‍കാതെ 120 കോടി 34 ലക്ഷം തൂക കുടിശിഖ വരുത്തിയ സര്‍ക്കാര്‍ നടപടികള്‍ക്കതിരെ ആള്‍ കേരള ടെയ് ലേഴ്സ്  അസ്സോസിയേഷന്‍ ( എ കെ റ്റി എ ) പാലാ ഏരിയ സമ്മേളനം ശക്തമായ് പ്രതിഷേധിച്ചു .


പ്രസവകാല സഹായമായ് 15000 രുപയും ,പെന്‍ഷനായി 1600 രുപയും ,വിവാഹാനുകൂലൃമായ് 5000 രുപയും വച്ചു ലഭിക്കേണ്ട തുകകളാണ് കുടിശിഖ വന്നിരിക്കുന്നു .മുമ്പു 20 രുപ വച്ചു അടച്ചിരുന്നതൂ 
സര്‍ക്കാര്‍ തീരുമാനം പ്രകാരം  2020 മുതല്‍ പ്രതിമാസം 50 രുപ വച്ചു തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡില്‍ അടച്ചു വരികയാണ് .


തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ പേരും പറഞ്ഞു വോട്ടു വാങ്ങി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ സമുഹത്തിലെ എല്ലാ വിഭാഗത്തിലെ സാധാരണ തൊഴിലാളികളുടെ ആനുകൂലൃങ്ങളും ,അവകാശങ്ങളും ,നിഷേധിച്ചും ,ജനദ്രോഹ നിലപാടുകളാണ് സ്വീകരിക്കുന്നത് .
സാധാരണക്കാര്‍ നരകിക്കുമ്പോള്‍ ഉന്നത സ്ഥാനത്തൂള്ള ഉദൃോഗസ്ഥമാര്‍ക്കു ലക്ഷങ്ങളുടെ ശബളവും ,മറ്റ് വിവിധ ആനുകൂലൃങ്ങളും വര്‍ദ്ധിപ്പിരിക്കുന്നതൂ സര്‍ക്കാരിന്‍റെ സാമൂഹൃ പ്രതിബദ്ധത ഇല്ലായ്മ ആണ്.


പ്രകടനവും ,പതാക ഉയര്‍ത്തിലിനു ശേഷം പ്രസിഡണ്ടു ജോയി കളരിക്കലിന്‍റെ അദ്ധൃക്ഷതയില്‍ കൂടിയ സമ്മേളനം ജില്ല ട്രഷറര്‍ എം .പി.മമ്മൂട്ടി ഉദ്ഘാടനം ചെയ്ത.
റെഡിമേഡ് വസ്ത്രങ്ങളുടെ വരവും ഭീമമായ് വാടകയും ,കറണ്ടു  ചാര്‍ജ് വന്‍ വര്‍ദ്ധനവും തൊഴില്‍ കരവും കാരണം ടൗണ്‍കളിലുള്ള പല തയ്യല്‍ സ്ഥാപനങ്ങളും നിറുത്തി പോകുകയാണ് . 


അതിജിവനത്തിനായി ഒന്നും,രണ്ടും മെഷീന്‍ ഇട്ടു നടത്തുന്ന തയ്യല്‍ സ്ഥാപനങ്ങളെ തൊഴില്‍ കരത്തില്‍ നിന്നും ഒഴിവാക്കണമെന്നു സമ്മേളനം ആവശൃപ്പെട്ടു .

ഏരിയ സെക്രട്ടറി സുമതി പ്രസാദ് വാര്‍ഷിക റിപ്പോര്‍ട്ടും ,ട്രഷറര്‍ പി .ആര്‍.സുകുമാരന്‍ കണക്കും അവതരിപ്പിച്ചു.കെ.പ്രദിപ് കുമാര്‍ ,റ്റി.കെ.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു .


ജോയി കളരിക്കല്‍ പ്രസിഡണ്ടു ,സുമതി പ്രസാദ് സെക്രട്ടറി ,പി.ആര്‍.സുകുമാരന്‍ ട്രഷറര്‍ ,സി.കെ.ലിലാമണി വൈസ് പ്രസിഡണ്ടു ,കെ.ജി.മിനി ജോ.സെക്രട്ടറി ,എന്നിവര്‍ ഉള്‍പ്പെടെ 16 അംഗകമ്മറ്റിയെ സമ്മേളനം മൂന്നു വര്‍ഷത്തേയ്ക്കു ഭാരവാഹികളായി തെരെഞ്ഞുടുത്തൂ .



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments