കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം ചൊവ്വാഴ്ച (ഫെബ്രുവരി 11) നടക്കും. പുലർച്ചെ നാലിനു നിർമാല്യദർശനത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് അഭിഷേകവും ഉഷപൂജയും എതിർത്ത പൂജയും നടക്കും. ദേശത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി വരുന്ന കാവടിഘോഷയാത്രകൾ ഈ സമയം ക്ഷേത്രത്തിലെത്തും.
പാൽക്കാവടികളുടെ അഭിഷേകത്തിനുശേഷം 12ന് നവകാഭിഷേകവും ഉച്ചപ്പൂജയും.
വൈകിട്ട് അഞ്ചിന് നടതുറക്കും. ദീപാരാധനയ്ക്കുശേഷം വിവിധ ക്ഷേത്രങ്ങളിൽ നിന്നു ഭസ്മക്കാവടി ഘോഷയാത്രകൾ ക്ഷേത്രത്തിലെത്തും.
എട്ടു മണിയോടെ ഭസ്മാഭിഷേകം നടക്കും. സുബ്രഹ്മണ്യൻ താരകാസുര നിഗ്രഹം നടത്തിയ ദിവസമാണു തൈപ്പൂയം. താരകാസുരനുമായി ഭഗവാൻ യുദ്ധത്തിലേർപ്പെടുന്ന സമയം
വ്രതമെടുത്തിരുന്ന ഭക്തർ അസുരന്‍റെ വധത്തിനുശേഷം സന്തോഷം പ്രകടിപ്പിച്ചു കാവടി അഭിഷേകം നടത്തി സുബ്രഹ്മണ്യനെ പ്രീതിപ്പെടുത്തുന്നുവെന്നാണ് വിശ്വാസം.
0 Comments