പ്രവിത്താനം - വലിയകാവുംപുറം പി.ഡബ്ള്യൂ. ഡി. റോഡിൽ പ്രവിത്താനംമാർക്കറ്റ് ജംഗ്ഷനു സമീപമുള്ള കൊടുംവളവ് നിവർത്തുന്നതിനുള്ള സമ്മതപത്രം മാണി.സി. കാപ്പൻ എം.എൽ.എ ഏറ്റുവാങ്ങി.
നിരവധിയായ അപകടങ്ങൾ സംഭവിച്ചിരുന്ന ഭരണങ്ങാനം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്ഥലം സൗജന്യമായി ലഭിച്ചത്. മാത്യു തറപ്പേൽ, അനീഷ് ഒറ്റപ്പാക്കൽ എന്നീ സുമനസ്സുകളാണ് മൂന്ന് മീറ്റർ വീതിയിൽ 10 മീറ്റർ നീളത്തിൽ സ്ഥലം വിട്ടു നൽകിയത്. വളവ് നിവർത്തി സംരംക്ഷണഭിത്തിയും നിർമ്മിച്ച് നാട്ടുകാരും സഹകരിച്ചു. സ്ഥലം സന്ദർശിച്ച മാണി സി കാപ്പൻ റോഡ് ബി.എം.ബി.സി. നിലവാരത്തിലുള്ളതാക്കുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നറിയിച്ചത് കരഘോഷത്തോടെയാണ് അവിടെയെത്തിയിരുന്നവർ സ്വീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ബീനാ ടോമി, ചൂണ്ടച്ചേരി ബാങ്ക് പ്രസിഡന്റ് ടോമി ഫ്രാൻസിസ്, പഞ്ചായത്ത് മെമ്പർമാരായ ജെസി ജോസ്, ലിൻസി സണ്ണി, മുൻ പഞ്ചായത്ത് പ്രസിഡന്റ് സാബു ജോസഫ് , റോമി മൈക്കിൾ , എ.എം തോമസ് അരീക്കൽ, ജോയി പൊരിയത്ത്, ജോസ് കുറ്റിക്കാട്ട്, സി.ഡി.ദേവസ്യ, രാജേഷ് കുറ്റിക്കാട്ട്, തങ്കച്ചൻ കുന്നംപുറം, സജി വാഴക്കാല എന്നിവരുടെ നേതൃത്വത്തിലാണ് വളവ് നിവർക്കുന്നതിന് നടപടികൾ സ്വീകരിച്ചത്. സ്ഥലം വിട്ടു നൽകിയവരെയും പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ എന്നിവരെയും എം.എൽ.എ അഭിനന്ദിച്ചു.
0 Comments