അരീക്കര സെന്റ് റോക്കീസ് ഇടവക ദേവാലയത്തിന്റെ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മൾട്ടിസ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മാർച്ച് 2 ഞായറാഴ്ച രാവിലെ 09:30 മുതൽ 12:30 വരെ സെന്റ് റോക്കീസ് യു പി സ്കൂളിൽ നടത്തുന്നു.
ഇടവകയിലെ ക്നാനായ കാത്തലിക്ക് വിമൻസ് അസോസിയേഷൻ,കെ സി വൈ എൽ,ജൂബിലിക്കമ്മറ്റി എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.ജനറൽ മെഡിസിൻ,കമ്മ്യൂണിറ്റി മെഡിസിൻ,ഗ്യാസ്ട്രോഎൻട്രോളജി, പൾമനോളജി,ഡെർമറ്റോളജി ,
ഇ എൻ ടി എന്നി വിഭാഗങ്ങൾക്ക് പുറമെ സൗജന്യ രക്ത,രക്ത സമ്മർദ പരിശോധനയ്ക്കുള്ള സൗകര്യങ്ങളും മെഡിക്കൽക്യാമ്പിനോടനുബന്ധിച്ച് ലഭ്യമാക്കുന്നുണ്ട്.വിശദ വിവരങ്ങളും ബുക്കിംഗിനും 8281293642,8086852980,9496409001 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
0 Comments