രാമപുരം എസ് എച്ച് എല്‍ പി സ്‌കൂളിലെ 2024 - 25 വര്‍ഷത്തെ വിജയോത്സവം നടത്തി.
സ്‌കൂള്‍ മാനേജര്‍ റവ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.സിറിയക് തോമസ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
പാലാ രൂപത അക്കാദമിക് കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോര്‍ജ് പറമ്പില്‍ തടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ഈ വര്‍ഷം പാഠ്യ പാഠ്യേതര രംഗങ്ങളില്‍വിജയികളായ കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആനി സിറിയക്, രാമപുരം സിഎംസി കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബിജി ജോസ് സി.എം.സി, സജി തോമസ്, കാര്‍മല്‍ നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ നോബിള്‍ മരിയ സി.എം.സി., പി.റ്റി.എ പ്രസിഡന്റ് ദീപു സുരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഡോണ ജോളി ജേക്കബ് നന്ദി പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments