കേരളാ കോൺഗ്രസ് പാർട്ടിയെ സംസ്ഥാന രാഷ്ട്രീയ പാർട്ടിയായി അംഗീകരിച്ചു.


 കേരളാ കോൺഗ്രസ് പാർട്ടിയെ സംസ്ഥാന രാഷ്ട്രീയ പാർട്ടിയായി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചതായി കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് അറിയിച്ചു.


കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് വിജയിച്ചതിനെ തുടർന്നാണ് ഇലക്ഷൻ കമ്മീഷൻ അംഗീകാരം നൽകിയത്.


ലോക് സഭയിൽ ഒരു അംഗം അല്ലെങ്കിൽ നിയമസഭയിൽ അഞ്ച് എം.എൽ.എ എന്നിങ്ങനെ ഉണ്ടെങ്കിൽ മാത്രമേ സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിക്കുകയുള്ളു.
കേരളാ കോൺഗ്രസ് പാർട്ടിക്ക് രണ്ട് എം.എൽ.എ മാരാണ് നിലവിൽ ഉള്ളത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments