പാലാ - പൊൻകുന്നം റോഡിൽ സ്പീഡ് ബ്രേക്കറുകളും ട്രാഫിക് ബാരിക്കേടുകളും അടിയന്തിരമായി സ്ഥാപിച്ച് അപകടങ്ങൾ നിയന്ത്രിക്കണം
പാലാ - പൊൻകുന്നം റോഡിൽ വാഹനാപകടങ്ങൾ തുടർച്ചയാകുന്ന പശ്ചാത്തലത്തിൽ സുരക്ഷിതവും അപകടരഹിത യാത്ര സാധ്യമാക്കുന്നതിനുമായി ട്രാഫിക്ക് ബാരിക്കേഡുകളും സ്പീഡ് ബ്രേക്കറുകളും അടിയന്തരമായി സ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പാലാ ട്രാഫിക് പോലീസിനോടും
പി.ഡബ്ല്യു.ഡി വകുപ്പിനോടും മീനച്ചിൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും കേരള കോൺഗ്രസ് (എം ) പാലാ നിയോജകമണ്ഡലം സെക്രട്ടറിയുമായ സാജോ പൂവത്താനി ആവിശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ അമിത വേഗവും അശ്രദ്ധയും മൂലം നിരവധി അപകട മരണങ്ങളാണ് ഇവിടെ നടന്നത്.
0 Comments