വൈക്കത്തെ രാജവീഥിയിൽ അംബാസഡറിൻ്റെ എഴുന്നള്ളത്ത് നാളെ


വൈക്കത്തെ രാജവീഥിയിൽ അംബാസഡറിൻ്റെ എഴുന്നള്ളത്ത് നാളെ

സി.ജി. ഡാൽമി
(മംഗളം സീനിയർ റിപ്പോർട്ടർ)

തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ രഥചക്രങ്ങളുരുണ്ട വൈക്കത്തെ രാജവീഥികൾ റിപ്പബ്ലിക് ദിനത്തിൽ മറ്റൊരു രാജകീയ എഴുന്നള്ളത്തിന് കൂടി സാക്ഷ്യം വഹിക്കും.രാജരഥങ്ങൾക്ക് ശേഷം നിരത്ത് വാണ അംബാസഡർകാറുകൾ നിരനിരയായി നാളെ (ഞായർ) വൈക്കത്തേക്ക് എത്തും. 


രാജ്യം റിപ്പബ്ലിക് ആയതിന്റെ 76 -ാം വാർഷിക ദിനത്തിൽ ഒത്തൊരുമയുടെ സന്ദേശമുയർത്തികായലോരബീച്ചിലാണ് അംബാസഡർ കാറുകളുടെ സംഗമം.അംബ്രോക്സ് എന്ന വാട്സ്ആപ്പ് കൂട്ടായ്മയാണ് അംബാസഡർ കാറുകളുടെ ഒത്തുചേരലിന് വേദിയൊരുക്കുന്നത് ' ഉച്ചയ്ക്ക് രണ്ടിന്  പെരുവയ്ക്ക് സമീപം മൂർക്കാട്ടിൽപ്പടി കെ.പി.പി.എൽ ( ന്യൂസ് പ്രിൻ്റ് ഫാക്ടറി) റോഡിൽ നിന്ന് അംബാസഡർ കാറുകളുടെറോഡ് ഷോ ആരംഭിക്കും.


 നാലുമണിയോടെ വൈക്കം ബീച്ചിൽ എത്തിച്ചേരും.മുൻപും ഈ കൂട്ടായ്മ ഇത്തരം ഒത്തുചേരലുകൾ സംഘടിപ്പിക്കുകയും ഒപ്പം പ്രകൃതി ദുരന്തങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയും മറ്റ് സന്നദ്ധ സേവനങ്ങളിലേർപ്പെട്ടും മാതൃകയായിട്ടുണ്ട്.


റിപ്പബ്ലിക് ദിനത്തിലെ ഒത്തുചേരലിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9539769826,9605570043,9605536291 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments