നാട്ടിലെ രാഷ്ട്രീയ പശ്ചാത്തലം ഓസ്ട്രേലിയയിൽ മന്ത്രിസഭയിലെത്താൻ സഹായമായി - മന്ത്രി ജിൻസൺ ആൻ്റോ ചാൾസ്.
നേഴ്സിംഗ് ജോലിയുമായി 2011ൽ ഓസ്ട്രേലിയയിൽ എത്തിയത് മുതൽ തൊഴിലിനോടൊപ്പം ജന സേവന രംഗത്തെ പ്രവർത്തനവും നാട്ടിലെ രാഷ്ട്രീയ പശ്ചാത്തലവും ഓസ്ട്രേലിയയിലെ നോർതേൺ ടെറിട്ടറി മന്ത്രി സഭയിൽ ഇടം പിടിക്കാൻ കാരണമായതായി ഓസ്ട്രേലിയയിൽ മന്ത്രിയായ ജിൻസൺ ആൻ്റോ ചാൾസ് പറഞ്ഞു.
ഇവിടുത്തേതിൽ നിന്നും വളരെ വ്യത്യസ്തമാണ് അവിടുത്തെ തെരഞ്ഞെടുപ്പ് രീതി.മത്സരിക്കാൻ അപേക്ഷ കൊടുക്കുന്നത് മുതൽ വിവിധഘ ട്ടങ്ങളിലുള്ള ടെസ്റ്റുകളും ഇൻറർവ്യുകളും പാസ്സായി കഴിവ് തെളിയിക്കുന്നവർക്ക് മാത്രമേ സ്ഥാനാർഥിത്വം ലഭിക്കൂ.മന്ത്രിയാകാൻ വീണ്ടും പല കടമ്പകളും കടക്കണം;അദ്ദേഹം പറഞ്ഞു.
മൂന്നോ നാലോ തവണ എംപി യോ മന്ത്രിയൊ ആയി കാലാവധി കഴിഞ്ഞാലും മുമ്പ് ചെയ്തിരുന്ന തൊഴിലിലേക്ക് മടങ്ങാൻ അവർക്ക് യാതൊരു മടിയുമില്ല: അദ്ദേഹം കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിക്ക് പോലും ഔദ്യോഗിക വസതികളില്ല എന്ന് കേട്ടത് സദസ്സ്യർക് കൗതുകമായി.
സഫലം 55 പ്ലസ്സിൻ്റെ നേതൃത്വത്തിൽ പാലാ കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഫലം പ്രസിഡൻ്റ് ശശിധരൻ നായർ അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു.കൗൺസിലർ ബിജി ജോജോ,സഫലം സെക്രട്ടറി വി.
എം.അബ്ദുള്ള ഖാൻ,രവി പുലിയന്നൂർ,മന്ത്രിയുടെ പിതാവ് ചാൾസ് ആൻ്റണി,അനിൽ തീർത്ഥം,സുഷമ രവീന്ദ്രൻ,രമണിക്കുട്ടി എന്നിവർ പ്രസംഗിച്ചു.സദസ്യരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.
0 Comments