പറക്കാൻ റെഡിയാണോ, എങ്കിൽ പാലായ്ക്ക് പോന്നോളൂ


പാലായുടെ കായികചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന എയ്റോസ്പോർട്സ് വിഭാഗത്തിലുള്ള പാരാസെയിലിങ്ങിന് പാലാ സെൻ്റ് തോമസ് കോളേജ് മൈതാനം വേദിയാകുന്നു. കോളേജിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ ഫ്രണ്ട്സ് ആർട്സ് ക്ലബ്ബിൻ്റെ സഹകരണത്തോടെ ജനുവരി പതിനഞ്ചാം തീയതിയാണ്  ഇന്ത്യൻ എയർഫോഴ്സ് റിട്ട. വിംഗ് കമാൻഡറും ശൗര്യചക്ര ജേതാവുമായ യു.കെ.പാലാട്ട് , അസി. ഇൻസ്ട്രക്റും പൂർവ്വ വിദ്യാർത്ഥിയുമായ ബിനു പെരുമന  തുടങ്ങിയവരുടെ സങ്കേതിക നേതൃത്വത്തിൽ പാരാസെയിലിങ് സംഘടിപ്പിക്കുന്നത്. 


രാവിലെ 11 മുതൽ  കഴിഞ്ഞ് 4.15 വരെയാണ് സമയം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജനുവരി പതിനാലാം തീയതി ഉച്ച കഴിഞ്ഞ് 3 മണിക്ക് മുൻപായി പേര് രജിസ്ട്രർ ചെയ്യണം. വിശദ വിവരങ്ങൾക്ക് പാലാ സെൻ്റ് തോമസ് കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ടുമെൻ്റുമായി ബന്ധപ്പെടേണ്ടതാണ്. ഇന്ത്യയിലെ സായുധ സേനാംഗങ്ങൾക്ക്  സ്കൈ ഡൈവിംഗ് പരിശീലനം നല്കുന്ന ആഗ്രയിലെ ഇന്ത്യൻ എയർഫോഴ്സിൻ്റെ പാരാട്രൂപ്പേഴ്സ് ട്രെയിനിംഗ് സ്കൂളിൻ്റെ മുഖ്യ പരിശീലകനായും കേരള,


 കർണ്ണാടക, ഹിമാചൽ പ്രദേശ് സർക്കാരുകളുടെ സാഹസിക കായിക വിനോദ പരിപാടികളുടെ സാങ്കേതിക ഉപദേശകനായും ഇദ്ദേr പ്രവർത്തിച്ച വ്യക്തിയാണ് ' ഇദ്ദേഹം. ജീപ്പിൻ്റെ സഹായത്തോടെ ആളുകളെ പാരച്യൂട്ടിൽ  മുകളിലേക്ക് പറക്കാൻ സഹായിക്കുന്ന പാരാസെയിലിംങ് കായികവിനോദത്തിൻ്റെ വേറിട്ട അനുഭവവും കാഴ്ചയുമായിരിക്കും പാലാക്കാർക്ക് സമ്മാനിക്കുന്നത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments