പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടാനുബന്ധിച്ചു നടത്തപ്പെട്ട അഖില കേരള സൈക്കിൾ പ്രയാണത്തിന് സമാപനം.


പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടാനുബന്ധിച്ചു നടത്തപ്പെട്ട അഖില കേരള സൈക്കിൾ പ്രയാണത്തിന് സമാപനം. 
രണ്ടാഴ്ചയോളം നീണ്ട സൈക്കിൾ പ്രയാണത്തിന് ശേഷം മടങ്ങി എത്തിയ സംഘത്തിന് ഉച്ചകഴികഴിഞ്ഞ് 2.30 നു കോളേജ് അങ്കണത്തിൽ ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. അധ്യാപകരായ മഞ്ജേഷ് മാത്യു, ജിബിൻ രാജ ജോർജ്, ജിനു മാത്യു, റോബേഴ്സ് തോമസ്, ആന്റോ മാത്യു, ജോബിൻ ജോബ് മാത്തൻ, അനീഷ് സിറിയക്ക്, ശില്പ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ 21 വിദ്യാർത്ഥികളാണ് അഖിലകേരള സൈക്കിൾ പ്രയാണത്തിൽ പങ്കെടുത്തത്. 


പന്ത്രണ്ട് ദിവസങ്ങൾ കൊണ്ട് ആയിരത്തിയിരുനൂറോളം കിലോമീറ്റർ പിന്നിട്ട് പതിന്നാല് ജില്ലകളിലൂടെയും സഞ്ചരിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും  സന്ദേശം ജനഹൃദയങ്ങളിൽ എത്തിച്ചുകൊണ്ടാണ് സൈക്കിൾ പ്രയാണം പരിസമാപിച്ചത്. പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ.ഡോ. സാൽവിൻ തോമസ് കാപ്പിലിപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ സൈക്കിൾ പ്രയാണം പൂർത്തിയാക്കി.


 തിരിച്ചെത്തിയവരെ കോളേജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറാളുമായ മോൺ. ഡോ. ജോസഫ് തടത്തിൽ,  കോളേജ് ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്നു സ്വീകരിച്ചു.  ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന അനുമോദന യോഗത്തിൽ റവ. ഡോ. ജോസഫ് തടത്തിൽ, സൈക്കിൾ പ്രയാണത്തിൽ പങ്കെടുത്ത അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയും അവർക്കു മെമെന്റോ കൈമാറുകയും ചെയ്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments