അരിയുമായി പോകുകയായിരുന്ന ചരക്ക് ലോറിക്ക് തീപിടിച്ചു…


 അരിയുമായി പോകുകയായിരുന്ന ചരക്ക് ലോറിക്ക് തീപിടിച്ചു. എറണാകുളം മൂത്തകുന്നത്താണ് സംഭവം. 

 ലോറിക്ക് പിന്നാലെ വന്ന വാഹന യാത്രികർ ലോറിയിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ലോറി ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങി. ഇതിനിടയിൽ ലോറി ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. 


 എറണാകുളത്തു നിന്നും കൊടുങ്ങല്ലൂരിലേക്ക് അരിയുമായി പോയ ചരക്ക് ലോറിയാണ് തീ പിടിച്ചത്. ഷോട്ട് സർക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments