വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു നയിക്കുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് പാലായിൽ ഗംഭീര സ്വീകരണം നൽകി. കൊല്ലപ്പള്ളിയിൽ നിന്നും ജാഥയെ സ്വീകരിച്ച് പാലാ ടൗൺഹാളിൽ മുന്നിൽ വാദ്യമേളങ്ങളുടെയുംകലാരൂപങ്ങളുടെയും അകമ്പടിയോടുകൂടി കുരിശുപള്ളി കവലയിലെ സ്റ്റേജിലേക്ക്ആനയിച്ചു ജാഥ ക്യാപ്റ്റനെ വ്യാപാരി വ്യവസായ സമിതി ജില്ലാ പ്രസിഡണ്ട് ഔസേപ്പച്ചൻ തകിടിയൽ സ്വീകരിച്ചു.
തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി എം ജോസഫ് അധ്യക്ഷത വഹിച്ചു .സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് ,വൈസ് ക്യാപ്റ്റൻ വി ഗോപിനാഥ്, ജാഥ അംഗങ്ങളായ കെ എം ലെനിൻ,വി പാപ്പച്ചൻ,
എം പി അബ്ദുൾ ഗഫൂർ,മിൽട്ടൻ ജെ തലക്കോട്ടൂർ,ആർ രാധാകൃഷ്ണൻ,സീനത്ത് ഇസ്മയിൽ വ്യാപാരി വ്യവസായ സമിതിജില്ലാ സെക്രട്ടറി ജോജി ജോസഫ് ,ഏരിയ സെക്രട്ടറി ജോസ് കുറ്റ്യാനിമറ്റം,ജില്ലാ ജോയിൻ സെക്രട്ടറിയും ഉഴവൂർ ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡണ്ടുമായ രാജു ജോൺ, ബി അജിത് കുമാർദീപു സുരേന്ദ്രൻ ,പി എ അബ്ദുൽ സലീം അന്നമ്മ രാജു തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments