കളരിയാംമാക്കൽ ചെക്ക് ഡാം അടച്ചില്ല... പലക മോഷണം പോയതായി പാലാ നഗരസഭ ചെയർമാനും മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റും ...
പാലാ നഗരസഭയുടെയും മിനച്ചിൽ പഞ്ചായത്തിൻ്റെയും കീഴിൽ സമീപ പ്രദേശങ്ങളിലെ കുടിവെളളക്ഷാമം പരിഹരിക്കുന്നതിൻ്റെ ഭാഗമായി കരിയാംമാക്കൽ ചെക്ക്ഡാം അടക്കുവാൻ തീരുമാനിച്ചു. എന്നാൽ ഇതിനുള്ള പലക കാണാതായതായി നഗരസഭാ ചെയർമാൻ ഷാജു തുരുത്തനും മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുകയിലും പറഞ്ഞു.
ഇതിന് പോലീസിൽ പാരാതി നൽകുമെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഇവർ പറഞ്ഞു. രണ്ടാഴ്ച മുമ്പുവരെ പലക ഉണ്ടായിരുന്നതായി പറയുന്നു. ചെക്ക് ഡാം അടയ്കുന്നതിന് അടിയന്തിര നടപടികൾ ചെയ്യുമെന്നും ഇവർ പറഞ്ഞു. പഞ്ചായത്തിൻ്റെയും നഗരസഭയുടെയും ധാരാളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് കളരിയാംമാക്കൽ ചെക്ക്ഡാം
0 Comments